
പാലക്കാട്: മണ്ണാർക്കാട്ട് സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഇരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. മണ്ണാർക്കാട് കരിമ്പ എച്ച്.എസ്.സിലെ വിദ്യാർത്ഥികളാണ് ഇവർ. ഇന്ന് വൈകിട്ടാണ് സംഭവം.
സ്കൂളിന് സമീപത്തെ ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിൽ അരിശം പൂണ്ട നാട്ടുകാർ എന്ന് സംശയിക്കുന്ന ചിലരാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ആൺകുട്ടികൾക്ക് ക്രൂരമായി മർദ്ദിച്ച അക്രമിസംഘം പെൺകുട്ടികൾക്ക് നേരെ അസഭ്യവർഷവും നടത്തി. പരിക്കേറ്റ വിദ്യാർത്ഥികൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികളുടെ മാതാപിത്താക്കൾ കല്ലടിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്,, അക്രമികൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.