സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ നിൽക്കവെയാണ് ഇരട്ടി മധുരമായി ബിജു മേനോന് ദേശീയ പുരസ്കാരമെത്തിയത്. . അയ്യപ്പനും കോശിയും ബിജുമേനോന് സഹനടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തപ്പോൾ അവാർഡുകൾ വാരിക്കൂട്ടിയപ്പോൾ അത് കാണാൻ സംവിധായകൻ സച്ചി ഇല്ലാത്തത്ത് നടനും നോവായി. ' സച്ചിയുടെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായി ഈ അവാർഡിനെ കാണുന്നു. സച്ചിക്ക് സമർപ്പിക്കുന്നു' ബിജു മേനോൻ പ്രതികരിച്ചു. അവാർഡ് നേട്ടത്തിൽ ഭാര്യ സംയുക്താവർമ്മയ്ക്കും വളരെയധികം സന്തോഷമുണ്ടെന്ന് ചോദ്യത്തിന് മറുപടിയായി ബിജു മേനോൻ പറഞ്ഞു.

kk

ആദ്യമായാണ് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്. ആർക്കറിയാം എന്ന ചിത്രത്തിൽ 72 വയസുള്ള ഇട്ടിയവിര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ബിജു സംസ്ഥാനത്തെ മികച്ച നടനായത്. 1997ലും 2020ലും രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് തേടിയെത്തിയിരുന്നു. ആദ്യത്തേത് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിനും രണ്ടാമത്തേത് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് 6 ബിക്കും.