india

പോ​ർ​ട്ട് ​ഓ​ഫ് ​സ്പെ​യി​ൻ​:​ ​ആവേശം അവസാന പന്തുവരെ നീണ്ടു നിന്ന വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ​ ​ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യി​ലെ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ഇന്ത്യയ്ക്ക് മൂന്ന് റൺസിന്റെ നാടകീയ ജയം.

ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​50 ഓ​വ​റി​ൽ​ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന്റെ വെല്ലുവിളി 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305ൽ അവസാനിച്ചു. സിറാജ് എറിഞ്ഞ അവസാന ഓവറിൽ വിൻഡീസിന് 15 റൺസ് വേണമായിരുന്നു ജയിക്കാൻ.എന്നാൽ അവ‌ർക്ക് 11 റൺസേ നേടാനായുള്ളൂ. മേയേഴ്സ് (75),ബ്രൂക്ക്സ് (46), കിംഗ് (54), ഷെപ്പേർഡ് (പുറത്താകാതെ 38) എന്നിവർ വിൻഡീസ് ബാറ്രിംഗ് നിരയിൽ തിളങ്ങി. ഇന്ത്യയ്ക്കായി സിറആജും ചഹലും താക്കൂറും രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.

നേരത്തേ ഇ​ന്ത്യ​യ്ക്കാ​യി​ ​ക്യാ​പ്ട​ൻ​ ​ശിഖർ ധ​വാ​ൻ​ ​(97​),​ ​ശു​ഭ് ​മാ​ൻ​ ​ഗി​ൽ​ ​(64​),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(54​)​ ​എ​ന്നി​വ​ർ​ ​അ​‌​ർദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി.​ ​സ​ഞ്ജു​ ​സാം​സ​ൺ​ 12​ ​റ​ൺ​സെ​ടു​ത്ത് ​പു​റ​ത്താ​യി.