kottayam

കോട്ടയം: ചലച്ചിത്ര ചിത്രീകരണ സ്ഥലത്ത് നടന്ന മുഖംമൂടി സംഘത്തിന്റെ ആക്രമണത്തിൽ മേക്കപ്പ് ആർട്ടിസ്റ്റിന് പരിക്ക്. ചെമ്പ് ക്രാംപള്ളി മിഥുൻ ജിത്തിനാണ് (31) അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് സമീപമാണ് സംഭവം.

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഫോൺ ചെയ്യുന്നതിനായി ലൊക്കേഷനിൽ നിന്ന് റോഡിലേയ്ക്ക് ഇറങ്ങിയ മിഥുനെ മുഖം മറച്ച് എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മിഥുനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.