ഇത്തവണത്തെ ഓണം എന്താവും? സാധാരണക്കാരനെ ആണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. എവിടെ തൊട്ടാലും ജി എസ് ടി. എങ്ങനെ പോയാലും സാധാരണക്കാരന് കഞ്ഞിയിൽ മണ്ണ് വാരി ഇടുന്ന പ്രവർത്തിയാണ് ഇപ്പോൾ ഉണ്ടായത്. സപ്പൈക്കോ വഴി സാധനങ്ങൾ വാങ്ങുന്നത് സാധാരണക്കാരായ ജനങ്ങൾ ആണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വില കൂട്ടാനുള്ള തീരുമാനം ഇക്കൊല്ലത്തെ ഓണം അലങ്കോലമാക്കി.

സപ്ലൈകോയെ ഇത് സാരമായി തന്നെ ബാധിക്കും. സപ്ലൈകോ വഴി നിൽക്കുന്ന സാധനങ്ങൾക്കും ജി എസ് ടി ഉൾപ്പെടുത്തും, അത് സപ്ലൈകോയെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ ഓണം മാത്രമല്ല ജീവിതവും അതോടെ കുളമാകും.