sanju

പോ​ർ​ട്ട് ​​ഓഫ് ​സ്പെ​യിൻ: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ബാറ്റിംഗിൽ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നിൽ ഉജ്വല പ്രകടനം കാഴ്‌ചവച്ച സഞ്ജു സാംസൺ കെെയടി നേടുന്നു. വിൻഡീസിൽ നിന്ന് ഇന്ത്യ നേരിയ വ്യത്യാസത്തിൽ വിജയം തട്ടിയെടുത്തപ്പോൾ തുണയായത് സഞ്ജുവിന്റെ കെെകളായിരുന്നു.

മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിലായിരുന്നു സംഭവം. വിൻഡീസിന് ജയിക്കാൻ 15 റൺസ് വേണമായിരുന്നു. ആദ്യ നാല് പന്തിൽ നിന്ന് ഏഴ് റൺസ് നേടിയ വിൻ‌ഡീന് അവസാന രണ്ട് പന്തിൽ നിന്ന് വേണ്ടിയിരുന്നത് എട്ട് റൺസ്. എറിഞ്ഞ അഞ്ചാം പന്തിൽ സിറാജിന് നിയന്ത്രണം നഷ്ടമായി. വെെ‌ഡായ ബോൾ ഫോറെന്ന് ഉറച്ച സമയത്തായിരുന്നു സഞ്ജുവിന്റെ മുഴുനീള ഡെെവ് രക്ഷയ്‌ക്കെത്തിയത്. ആ പന്തിൽ ഒരു റൺസ് മാത്രമാണ് വിൻഡീസ് നേടിയത്. മത്സരത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഒരു പക്ഷേ ആ പന്ത് ഫോർ പോയിരുന്നെങ്കിൽ മത്സരഫലം മറ്റൊന്നായേനെ. ആകാശ് ചോപ്രയുൾപ്പടെയുള്ള താരങ്ങൾ സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Sanju Samson’s stop was the difference in the end. 100% boundary. And that would’ve been Game Windies.

— Aakash Chopra (@cricketaakash) July 22, 2022

നേരത്തെ, ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​50 ഓ​വ​റി​ൽ​ 7 വിക്കറ്റ് നഷ്ടത്തിൽ 308 റൺസെടുത്തു. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന്റെ വെല്ലുവിളി 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 305ൽ അവസാനിച്ചു. മേയേഴ്സ് (75),ബ്രൂക്ക്സ് (46), കിംഗ് (54), ഷെപ്പേർഡ് (പുറത്താകാതെ 38) എന്നിവർ വിൻഡീസ് ബാറ്റിംഗ് നിരയിൽ തിളങ്ങി.

ഇന്ത്യയ്ക്കായി സിറാജും ചഹലും താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇ​ന്ത്യ​യ്ക്കാ​യി​ ​ക്യാ​പ്ട​ൻ​ ​ശിഖർ ധ​വാ​ൻ​ ​(97​),​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ൽ​ ​(64​),​ ​ശ്രേ​യ​സ് ​അ​യ്യ​ർ​ ​(54​)​ ​എ​ന്നി​വ​ർ​ ​അ​‌​ർദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി.​ ​സ​ഞ്ജു​ ​സാം​സ​ൺ​ 12​ ​റ​ൺ​സെ​ടു​ത്ത് ​പു​റ​ത്താ​യി.

Save OF the MATCH 💥🔥#Sanjusamson #INDvWI@IamSanjuSamson ❤️🔥 pic.twitter.com/nC16Womm77

— Vishnudath K (@VishnudathK) July 23, 2022