
കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് മന്ത്രി ഉൾപ്പടെ അറസ്റ്റിലായതോടെ സമ്മർദത്തിലായ തൃണമൂൽ കോൺഗ്രസിന് മുന്നറിയിപ്പുമായി ബിജെപി. ‘ഇത് വെറുമൊരു ട്രെയിലർ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ’വെന്നും മുതിർന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്നും തിരഞ്ഞെടുപ്പിന് മുൻപാണ് സുവേന്ദു അധികാരി ബി.ജെ.പിയിലെത്തിയത്.
അർപ്പിത മുഖർജി, പാർഥ ചാറ്റർജി എന്നിവർക്കൊപ്പമുള്ള ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ചിത്രങ്ങളും സുവേന്ദു അധികാരി പുറത്തുവിട്ടു. മറ്റു ബി.ജെ.പി നേതാക്കളും തൃണമൂലിനെ വിമർശിച്ച് രംഗത്തെത്തുന്നുണ്ട്.
അടുത്ത സുഹൃത്തിൽ നിന്ന് ഇരുപത് കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതിന് പിന്നാലെ പശ്ചിമ ബംഗാൾ വാണിജ്യ- വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിയും കള്ളപ്പണക്കേസിൽ അറസ്റ്റിലായിരുന്നുേ. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്.
“Guilty by Association” - A legal phenomenon used to describe when an individual is guilty of committing a crime through knowing someone else.
— Suvendu Adhikari • শুভেন্দু অধিকারী (@SuvenduWB) July 22, 2022
Just saying.
Yeh toh bas trailer hai, picture abhi baki hai... pic.twitter.com/4fM9gbLWrq
പണം കണ്ടെടുത്തതിന് പിന്നാലെ ഇരുപത്തിനാല് മണിക്കൂറിലേറെ ത്രിണമൂൽ നേതാവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടയിൽ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ചർമാർ എത്തി പരിശോധിക്കുകയും ചെയ്തിരുന്നു. ആരോഗ്യനില തൃപ്തികരമാണന്ന് അറിയിച്ചതിന് ശേഷമാണ് വീണ്ടും ചോദ്യം ചെയ്യൽ തുടർന്നത്. എന്നാൽ അന്വേഷണത്തോട് സഹകരിക്കാൻ മന്ത്രി തയ്യാറാവാത്തതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്. വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കോടതി മുമ്പാകെ മന്ത്രിയുടെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് ഇഡി അറിയിച്ചു.
പാർത്ഥ ചാറ്റർജിയുടെ സുഹൃത്തായ അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് 20 കോടി രൂപയും 20ൽ അധികം മൊബൈൽ ഫോണുകളും ഇന്നലെയാണ് ഇഡി പിടിച്ചെടുത്തത്. അദ്ധ്യാപക നിയമന വിവാദവുമായി ബന്ധപ്പെട്ട പണമാണിതെന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നു. കേസ് ഇഡിയ്ക്ക് പുറമേ സിബിഐയും അന്വേഷിക്കുന്നുണ്ട്. നിയമനത്തിലെ ക്രമക്കേടുകളാണ് സിബിഐ അന്വേഷിക്കുന്നത്.
അതേസമയം, തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ബിജെപിയുടെ തന്ത്രമാണ് റെയിഡെന്ന് ഭരണകക്ഷിയായ ത്രിണമൂൽ കോൺഗ്രസ് ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കളെ ദ്രോഹിക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇഡിയുടെ റെയ്ഡെന്ന് ബംഗാൾ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കിം നേരത്തെ പറഞ്ഞിരുന്നു.
Not too long ago, Mamata Banerjee, from an open platform, praised Partha Chaterjee’s close aide, from whose residential premise, ED seized a small sum of 20 crore. Mamata knew of her and the “good work” she was doing. Make no mistake, Partha wasn’t scamming on his own accord... pic.twitter.com/JP0jmDaXoW
— Amit Malviya (@amitmalviya) July 23, 2022