
ബോളിവുഡ് താരം രൺവീർ സിംഗ് അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടാണ് സമൂഹമാദ്ധ്യമങ്ങളിലെ ചൂടൻ ചർച്ചാവിഷയം. വിചിത്രമായ വസ്ത്രധാരണവും ഫാഷൻ സെൻസും കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന താരം ഇത്തവണ വസ്ത്രമൊന്നും ധരിക്കാതെയാണ് ഞെട്ടിച്ചിരിക്കുന്നത്.
പേപ്പർ മാഗസിനുവേണ്ടി പൂർണ നഗ്നനായി പോസ് ചെയ്ത താരത്തിന്റെ ചിത്രങ്ങളെല്ലാം വൈറലാണ്. പ്രിയങ്ക ചോപ്ര, പരിനീതി സിംഗ്, അനുരാഗ് കശ്യപ് തുടങ്ങിയ താരങ്ങൾ രൺവീറിനെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോൾ വ്യത്യസ്ത കുറിപ്പോടെയാണ് മോഡലും നടിയുമായ പൂനം പാണ്ഡെ എത്തിയിരിക്കുന്നത്.

തന്റെ സ്വന്തം ഗെയിമിൽ രൺവീർ തന്നെ തോൽപ്പിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം രൺവീറിന്റെ ചിത്രങ്ങൾ
സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. ബോൾഡ് വസ്ത്രധാരണത്തിന് ഏറെ പേരുകേട്ട താരമാണ് പൂനം പാണ്ഡെ.
You beat me at my own game. @RanveerOfficial pic.twitter.com/qrnnGUrJvT
— Poonam Pandey (@iPoonampandey) July 22, 2022
അതേസമയം, പൂർണ നഗ്നനായി പോസ് ചെയ്തതിൽ യാതൊരു പ്രശ്നവുമില്ലെന്ന് രൺവീർ സിംഗ് പറഞ്ഞു. ആയിരത്തിലധികം ആളുകൾക്ക് മുന്നിൽ പൂർണ നഗ്നനായി നിൽക്കാൻ തനിക്കൊരു മടിയും തോന്നിയില്ല. ചില ചിത്രങ്ങളിൽ താൻ ആത്മാവ് നഗ്നമാക്കി അഭിനയിച്ചിട്ടുണ്ടെന്നും അതാണ് യഥാർത്ഥ നഗ്നതയെന്നും താരം പറഞ്ഞു.