
ഇന്ന് 47ാം ജന്മദിനം ആഘോഷിക്കുന്ന സൂര്യക്ക് ലഭിച്ച ഇരട്ടി മധുരമായിരുന്നു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. 'സൂരരൈ പോട്ര്' എന്ന സിനിമയിലെ അഭിനയത്തിനാണ് 2020ലെ മികച്ച നടനെന്ന പുരസ്‌കാരം സൂര്യയെ തേടിയെത്തിയത്.
ഇപ്പോഴിതാ അവാർഡ് നേട്ടത്തിലെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. സോഷ്യൽ മീഡിയയിലെ കുറിപ്പിലൂടെയാണ് താരം പ്രതികരിച്ചത്.
'സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. മക്കളായ ദിയയ്‌ക്കും ദേവിനും കുടുംബത്തിനും ഞാൻ അവാര്‍ഡ് സമര്‍പ്പിക്കുന്നു ഒ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങൾ ആഹ്ളാദിച്ചിരുന്നു. ആ സന്തോഷം പുരസ്‌കാരനേട്ടത്തിലൂടെ ഇരട്ടിയായിരിക്കുകയാണ്. സംവിധായിക സുധ കൊങ്കരയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് അവാര്‍ഡ്'- സൂര്യ കുറിച്ചു
മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, സംഗീത സംവിധായകൻ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്ക്കൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ശാലിനി ഉഷാനായർ എന്നിവരേയും സൂര്യ അഭിനന്ദിച്ചു. ആരാധകര്‍ക്കും കേന്ദ്ര സര്‍ക്കാരിനും സൂര്യ നന്ദി അറിയിച്ചിട്ടുണ്ട്.
மனமார்ந்த நன்றி!
— Suriya Sivakumar (@Suriya_offl) July 22, 2022
Overwhelmed!! #SooraraiPottru pic.twitter.com/fxGycj7h4Y