kishor-karamana

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ നാലാമത് ടെലിവിഷൻ പുരസ്‌കാരത്തിന് കൗമുദി ടിവി ചീഫ് പ്രൊഡ്യൂസർ കിഷോർ കരമന അർഹനായി. കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്റർ എന്ന പരിപാടിയ്ക്കാണ് മികച്ച പാരിസ്ഥിതിക പ്രോഗ്രാമിനുള്ള പുരസ്കാരം ലഭിച്ചത്.

ഓഗസ്റ്റ് 16 ചൊവ്വാഴ്ച തിരുവനന്തപുരം പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം സമ്മാനിക്കും. സാഹസികതയ്ക്കും വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയാണ് സ്നേക്ക് മാസ്റ്റർ. പാമ്പുകളുടെ ജീവിത രീതിയും, മനുഷ്യർക്കുള്ള അപകട സാദ്ധ്യതകളും മുൻകരുതലുകളും മനസിലാക്കിത്തരുന്ന പരിസ്ഥിതി സൗഹാർദ പരിപാടിയാണിത്.