sidney

ഒറിഗോൺ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വ​നി​ത​ക​ളു​ടെ​ 400​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​യു.​എ​സ്.​ ​താ​രം​ ​സി​ഡ്നി​ ​മക്‌ലാഗ്ലിൻ​ ​ലോ​ക​ ​റെ​ക്കോ​ഡോ​ടെ​ ​സ്വ​ർ​ണം​ ​നേ​ടി.​ ​എ​തി​രാ​ളി​ക​ളെ ബ​ഹു​ദൂ​രം​ ​പി​ന്നി​ലാ​ക്കി​ 50.​ 68​ ​സെ​ക്ക​ൻ​ഡി​ൽ​ ​ഫി​നി​ഷ് ​ചെ​യ്താ​ണ് ​റെ​ക്കാ​ഡ് ​തി​ള​ക്ക​ത്തി​ൽ​ ​സിഡ്നി പൊ​ന്ന​ണി​ഞ്ഞ​ത്.
​ 400​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സ് 50​ ​സെ​ക്ക​ൻ​ഡി​ൽ​ ​പൂർ​ത്തി​യാ​ക്കു​ന്ന​ ​ലോ​ക​ത്തെ​ ​ആ​ദ്യ​ ​വ​നി​ത​യാ​ണ് 22​ ​കാ​രി​യാ​യ​ ​സി​ഡ്നി. ഒ​രു​ ​മാ​സം​ ​മു​മ്പ് ​ഇ​തേ​ ​മൈ​താ​ന​ത്ത് ​താ​ൻ​ ​ത​ന്നെ​ ​കു​റി​ച്ച​ 51.41​ ​സെ​ക്ക​ൻ​ഡി​ന്റെ​ ​റെ​ക്കാ​ഡാ​ണ് ​സി​ഡ്നി​ ​ഇ​ന്ന​ലെ​ ​തി​രു​ത്തി​യ​ത്.ഡ​ച്ച് ​താ​രം​ ​ഫെം​കെ​ ​ബോ​ൽ​ ​(​ 52.27​ ​സെ​ക്ക​ൻ​ഡ്)​ ​വെ​ള്ളി​യും​ ​യു.​എ​സി​ന്റെ​ ​ദാ​ലി​യ​ ​മു​ഹ​മ്മ​ദ് ​(53.13​ ​സെ​ക്ക​ൻ​ഡ് ​)​ ​വെ​ങ്ക​ല​വും​ ​നേ​ടി.