
തിരുവനന്തപുരം : കേരള ഗവ നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന പഠന ക്യാമ്പ് ഇന്നും നാളെയും പെരിന്തൽമണ്ണ ഏലംകുളം ഇ.എം.എസ് സ്‌മാരക സമുച്ചയത്തിൽ നടക്കും. മുൻ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും. ഇന്ന് പ്രൊഫ.എം.എം.നാരായണൻ,കെ.ജയദേവൻ,ടി.സുബ്രമണ്യൻ, ഖമറു സമൻ ടി.ടി.യും ക്ലാസുകൾ നയിക്കും. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ്, തൃശ്ശൂർ മുൻ ജില്ലാ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.കെ.ഡി ബാബു, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥ് എന്നിവർ ക്ലാസെടുക്കും.