congress

കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കൽപ് ചിന്തൻ ശിബിരത്തിന് കോഴിക്കോട്ട് തുടക്കം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ പ്രതികാരം തീർക്കാൻ ഉപയോഗിക്കുകയാണെന്ന് വേണുഗോപാൽ പറഞ്ഞു. അതിന്റെ ഭാഗമാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് ചോദ്യം ചെയ്യുന്നത്. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയെ വീട്ടിലെത്തി ചോദ്യം ചെയ്യുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചത്. താൻ ഇന്ദിരാഗാന്ധിയുടെ മരുമകളാണ്, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാമെന്നായിരുന്നു സോണിയാ ഗാന്ധിയുടെ മറുപടി. എന്നിട്ടും പാർട്ടി ആസ്ഥാനത്തടക്കം നിരോധനാജ്ഞ ഏർപ്പെടുത്തി പ്രവർത്തകരെ പേടിപ്പിക്കാനാണ് അമിത് ഷായും നരേന്ദ്രമോദിയും ശ്രമിച്ചത്.കേന്ദ്രത്തിന്റെ അതേ നയമാണ് പിണറായി സർക്കാരും പിന്തുടരുന്നത്. ഇത്തരം വിരട്ടൽ രാഷ്ട്രീയം കോൺഗ്രസിനോട് ചെലവാകില്ല.

വർത്തമാനകാല ഇന്ത്യയിൽ ഫാസിസത്തിന്റെ കടന്നുകയറ്റമാണ് . സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റം പോലും ചർച്ച ചെയ്യാൻ പാർലമെന്റിൽ അനുവദിക്കുന്നില്ല.കേന്ദ്രത്തിന് സമാനമായ ഏകാധിപത്യ ഫാസിസ്റ്റ് ഭരണമാണ് കേരളത്തിലും നടക്കുന്നത്. കോൺഗ്രസ് നേതൃത്വം നടത്തുന്ന ചെറുത്തു നിൽപ്പിനും പ്രക്ഷോഭങ്ങൾക്കും ഹൈക്കമാൻഡിന്റെ പൂർണ പിന്തുണയുണ്ടാകും. കേരളത്തിൽ നിന്ന്

യു.ഡി.എഫിന് 19 പാർലമെന്റ് അംഗങ്ങളെന്നത് 20 ആയി ഉയർത്താൻ കഴിയുന്ന പ്രവർത്തന മികവോടെ ഒറ്റക്കെട്ടായി കോൺഗ്രസ് പ്രവർത്തകർ മുന്നോട്ടുപോകണമെന്നും വേണുഗോപാൽ പറഞ്ഞു.

 കേ​ര​ള​ത്തി​ലും​ ​കോ​ൺ​ഗ്ര​സ് ദു​ർ​ബ​ലം​:​ ​കെ.​സു​ധാ​ക​രൻ

കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മ​ല്ല​ ​ദേ​ശീ​യ​ ​ത​ല​ത്തി​ലും​ ​കോ​ൺ​ഗ്ര​സ് ​ദു​ർ​ബ​ല​മാ​യി​ട്ടു​ണ്ടെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ.​പ​റ​ഞ്ഞു.​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​ഇ​ല്ലെ​ങ്കി​ൽ​ ​രാ​ജ്യം​ ​ഇ​ല്ലാ​താ​കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​വു​മെ​ന്നും​ ​കോ​ഴി​ക്കോ​ട് ​ന​ട​ക്കു​ന്ന​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ന​വ​ ​സ​ങ്ക​ൽ​പ് ​ചി​ന്ത​ൻ​ ​ശി​ബി​ര​ത്തി​ൽ​ ​അ​ദ്ധ്യ​ക്ഷ​ ​പ്ര​സം​ഗം​ ​ന​ട​ത്ത​വെ​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.
കോ​ൺ​ഗ്ര​സ് ​ത​ള​ർ​ന്ന​പ്പോ​ൾ​ ​വ​ർ​ഗീ​യ​ത​ ​വ​ള​രു​ക​യാ​ണ്.​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​മു​ഖ​ച്ഛാ​യ​ ​മാ​റ്റു​ക​യാ​ണ് ​ല​ക്ഷ്യം.​ ​ഹൈ​ക്ക​മാ​ൻ​ഡി​ന്റെ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​പാ​ർ​ട്ടി​ ​പു​നഃ​സം​ഘ​ട​ന​ ​ഒ​ട്ടും​ ​വൈ​കി​ല്ല.​ ​രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റം​ ​ജ​ന​ങ്ങ​ളു​ടെ​ ​പൊ​തു​വാ​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കും​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും​ ​പാ​ർ​ട്ടി​യെ​ ​സ​ജ്ജ​മാ​ക്കും.​ ​അ​തി​നു​ള്ള​ ​രൂ​പ​രേ​ഖ​ ​ത​യ്യാ​റാ​ക്കാ​ൻ​ ​കൂ​ടി​യാ​ണ് ​ചി​ന്ത​ൻ​ ​ശി​ബി​രം.​ ​ഇ​വി​ടെ​ ​ഉ​രു​ത്തി​യു​ന്ന​ ​ആ​ശ​യ​ങ്ങ​ൾ​ ​പാ​ർ​ട്ടി​ ​ന​യ​രേ​ഖ​യാ​യി​ ​മാ​റ്റും.
ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്ര​തീ​ക്ഷ​യ്‌​ക്കൊ​ത്തു​യ​രാ​ൻ​ ​കോ​ൺ​ഗ്ര​സി​ന് ​ക​ഴി​ഞ്ഞി​ല്ല.​ ​സം​ഘ​ട​നാ​ ​ദൗ​ർ​ബ​ല്യ​മ​ട​ക്കം​ ​അ​തി​ന് ​കാ​ര​ണ​മാ​യി.​ ​അ​ഴി​മ​തി​യും​ ​ധൂ​ർ​ത്തും​ ​ത​ന്നി​ഷ്ട​വും​ ​കൈ​മു​ത​ലാ​യ​ ​സ​ർ​ക്കാ​രാ​യി​രു​ന്നു​ ​അ​ന്ന് ​അ​ധി​കാ​ര​ത്തി​ലി​രു​ന്ന​ത്.​ ​സ​ർ​ക്കാ​ർ​ ​മാ​റ​ണ​മെ​ന്ന് ​ജ​നം​ ​ആ​ഗ്ര​ഹി​ച്ചു.​ ​പ​ക്ഷേ,​ ​അ​വ​രു​ടെ​ ​ആ​ഗ്ര​ഹം​ ​സ​ഫ​ല​മാ​യി​ല്ല.​ ​ര​ണ്ടാ​മ​തൊ​രു​ ​പ​രാ​ജ​യം​ ​ഇ​നി​ ​അ​നു​വ​ദി​ക്കാ​നാ​വി​ല്ല.​ ​അ​ടു​ത്ത​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​തി​നു​ള്ള​ ​മ​റു​പ​ടി​ ​ന​ൽ​കും.
കേ​ര​ള​ത്തി​ലും​ ​കേ​ന്ദ്ര​ത്തി​ലും​ ​ന​ട​ക്കു​ന്ന​ ​ഭ​ര​ണ​ ​നെ​റി​കേ​ടു​ക​ൾ​ക്കും​ ​അ​ഴി​മ​തി​ക​ൾ​ക്കും​ ​എ​തി​രേ​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്‌,​ ​കെ.​എ​സ്.​യു,​ ​മ​ഹി​ളാ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തു​ന്ന​ ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ ​വെ​റു​തെ​യാ​വി​ല്ല.​ ​അ​തി​നു​ള്ള​ ​മു​ന്നൊ​രു​ക്ക​മാ​ണ് ​ചി​ന്ത​ൻ​ ​ശി​ബി​രം​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​തെ​ന്നും​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

 സു​ധീ​ര​നും മു​ല്ല​പ്പ​ള്ളി​യും പ​ങ്കെ​ടു​ത്തി​ല്ല

കെ.​പി.​സി.​സി​യു​ടെ​ ​ചി​ന്ത​ൻ​ ​ശി​ബി​ര​ത്തി​ൽ​ ​മു​ൻ​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​വി.​എം.​ ​സു​ധീ​ര​നും​ ​മു​ല്ല​പ്പ​ള്ളി​ ​രാ​മ​ച​ന്ദ്ര​നും​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​കെ.​സു​ധാ​ക​ര​നു​മാ​യു​ള്ള​ ​അ​ഭി​പ്രാ​യ​ ​ഭി​ന്ന​ത​യാ​ണ് ​വി​ട്ടു​ ​നി​ൽ​ക്കാ​ൻ​ ​കാ​ര​ണ​മെ​ന്ന് ​അ​റി​യു​ന്നു.
മു​ൻ​ ​പ്ര​സി​ഡ​ന്റാ​യ​ ​കെ.​മു​ര​ളീ​ധ​ര​ൻ​ ​എം.​പി​യും​ ​ഇ​ന്ന​ലെ​ത്തെ​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​മ​ക​ന്റെ​ ​വി​വാ​ഹം​ ​കാ​ര​ണ​മാ​ണ് ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്.​ ​ഇ​ന്ന് ​പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ​അ​റി​യു​ന്ന​ത്.​ ​ചെ​യ്യേ​ണ്ട​തെ​ല്ലാം​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്നും,​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നു​മാ​ണ് ​ഇ​തു​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ത്തോ​ട് ​കെ.​സു​ധാ​ക​ര​ൻ​ ​പ്ര​തി​ക​രി​ച്ച​ത്.​ ​സു​ധീ​ര​നും​ ​മു​ല്ല​പ്പ​ള്ളി​യും​ ​പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ന്റെ​ ​കാ​ര​ണം​ ​അ​റി​യി​ല്ലെ​ന്ന് ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​പ്ര​തി​ക​രി​ച്ചു.