
തിരുവനന്തപുരം: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച്, “പ്രവാസ ജീവിതവും കാഴ്ചകളും” എന്ന വിഷയത്തിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ജൂലായ് 21 മുതൽ ഓഗസ്റ്റ് 10 വരെ 21 ദിവസമാണ് മത്സരം.
ലോക ഫോട്ടോഗ്രഫി ദിനമായ ഓഗസ്റ്റ് 19 ന് വിജയിയെ പ്രഖ്യാപിക്കും. വിജയികൾക്ക് ഒന്നാം സമ്മാനം: 25,000 രൂപ, രണ്ടാം സമ്മാനം: 15,000 രൂപ, മൂന്നാം സമ്മാനം: 10,000 രൂപ.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റും നൽകും. മത്സരങ്ങൾക്കുള്ള നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കും ബോർഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, പേജുകൾ സന്ദർശിക്കാം.