husband

തൃശൂർ: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ഭർത്താവും സുഹൃത്തും അറസ്റ്റിൽ. പ്രതികൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ബിയർ ബോട്ടിൽ കയറ്റി. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാനും പ്രതികൾ ശ്രമിച്ചു.

ദൃശ്യങ്ങൾ ചിത്രീകരിച്ചതിനാൽ പുറത്തുവിടുമോയെന്ന ഭയം കൊണ്ട് യുവതി പീഡന വിവരം ആരോടും പറഞ്ഞിരുന്നില്ല. ആരോഗ്യനില മോശമായതോടെ യുവതി ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ദീർഘനാളുകളായി യുവതിയെ ഭർത്താവ് മർദിച്ചിരുന്നതായി സൂചനയുണ്ട്.


പീഡനം സംബന്ധിച്ച് ഇന്നലെയാണ് പൊലീസിന് വിവരം ലഭിച്ചത്. യുവതിയുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. ബലാത്സംഗത്തിനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി നിയമപ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഉപകരണങ്ങളും യു എസ് ബി പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.