police

തിരുവനന്തപുരം: മതപരമായ ചടങ്ങുകളിൽ ഇനി മുതൽ പൊലീസുകാരെ നിയോഗിക്കരുതെന്ന ആവശ്യവുമായി പൊലീസ് അസോസിയേഷൻ. ചില സ്റ്റേഷനുകളുടെയും ക്യാമ്പുകളുടെയും ഭാഗമായി ആരാധനാലയങ്ങൾ മാറുന്നുന്നുവെന്നും ഇവിടേക്ക് പൊലീസുകാരെ ജാതി തിരിച്ച് വിന്യസിക്കരുതെന്നുമാണ് അസോസിയേഷൻ ആവശ്യപ്പെടുന്നത്.

പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. പൊലീസുകാര്‍ക്കെതിരായ അതിക്രമങ്ങൾക്കെതിരെയും പ്രമേയത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജനാധിപത്യത്തിന്റെ ഭാഗമായ പ്രതിഷേധങ്ങൾ പൊലീസിനെതിരായ അക്രമങ്ങളാകുന്നുവെന്നും ഇവർ പറയുന്നു. കരി ഓയിലൊഴിച്ചും പൊലീസിനെ മർദ്ദിച്ചുമുളള സമരത്തിൽ നിന്നും രാഷ്ട്രീയ പാർട്ടികളും സംഘടനകളും പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.