
ആലപ്പുഴ: കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ആലപ്പുഴയിൽ ഒരാൾ മരിച്ചത് ബസ് ഡ്രൈവറുടെ അനാസ്ഥമൂലമെന്ന് തെളിവുകൾ. അപകടമുണ്ടാക്കിയ ബസ് ശരിയായ ദിശയിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.
ബസ് തെറ്റായ ദിശയിൽ വെട്ടിച്ചപ്പോഴാണ് സ്കൂട്ടറിൽ ഇടിച്ചത്. ബസ് ഡ്രെെവറായ കെ.വി ഷെെലേഷിനെതിരെ നടപടിയെടുക്കാൻ ഗതാഗതമന്ത്രി ആന്റണി രാജു നിർദേശം നൽകി.

സ്കൂട്ടറിൽ മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആലപ്പുഴ കരളകം വാർഡ് കണ്ണാട്ടുചിറയിൽ മാധവനാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന മകന് പരുക്കേറ്റിരുന്നു. ഇന്നലെ വൈകിട്ട് ആലപ്പുഴ ജനറൽ ആശുപത്രി ജംക്‌ഷന് സമീപമാണ് അപകടമുണ്ടായത്.