athletic

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ട് ഫൈനലുകളിലായി മൂന്ന് താരങ്ങൾ ഇന്ന് കളത്തിൽ ഇറങ്ങുന്നു. പുരുഷൻമാരുടെ ജാവലിൻ ത്രോ യിൽ ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര യുവതാരം രോഹിത് യാദവ് ട്രിപ്പിൾ ജമ്പിൽ മലയാളി താരം എൽദോസ് പോൾ എന്നിവരാണ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനം ഇന്നാണ്. ആദ്യ മത്സരം ജയിച്ച ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.

പൊ​ന്നി​ൻ​ ​
കി​നാ​ക്കൾ

പു​രു​ഷ​ ​ജാ​വ​ലി​നി​ൽ​ ​ഒ​ളി​മ്പി​ക്സി​ലെ​ ​പോ​ലെ​ ​ലോ​ക​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ലും​ ​നീ​ര​ജ് ​ചോ​പ്ര​ ​സ്വ​ർ​ണം​ ​എ​റി​ഞ്ഞി​ട്ടു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ഇ​ന്ത്യ​ ​മു​ഴു​വ​ൻ.​ ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​ആ​ദ്യ​ ​ശ്രമ​ത്തി​ൽ​ ​ത​ന്നെ​ ​നീ​ര​ജ് ​ഫൈനലിലേക്ക് യോ​ഗ്യ​ത​ ​ഉ​റ​പ്പി​ച്ചി​രു​ന്നു.​ 88.39​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞാ​ണ് ​നീ​ര​ജ് ​യോ​ഗ്യ​ത​ ​നേ​ടി​യ​ത്.​ ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​ഗ്രൂ​പ്പ് ​എ​യി​ൽ​ ​നി​ന്ന് ​ഒ​ന്നാ​മ​നാ​യി​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ ​നീ​ര​ജ് ​ഫൈ​ന​ലി​ലെ​ത്തി​യ​വ​രി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ് ​ഉ​ള്ള​ത്.​ ​ഗ്രൂ​പ്പ് ​ബി​യി​ൽ​ ​നി​ന്ന് ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​ഗ്ര​നാ​ഡ​യു​ടെ​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​പീ​റ്റേ​ഴ്സ് 89.91​ ​മീ​റ്റ​ർ​ ​എ​റി​ഞ്ഞ് ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​ഒ​ന്നാ​മ​നാ​യ​ത്.
87.58​ ​മീ​റ്റ​ർ​‌​ ​എ​റി​ഞ്ഞാ​ണ് ​നീ​ര​ജ് ​ടോ​ക്യോ​ ​ഒ​ളി​മ്പി​ക്സി​ൽ​ ​സ്വ​ർ​ണം​ ​നേ​ടി​യ​ത്.​ ​ക​രി​യ​റി​ലേ​യും​ ​സീ​സ​ണി​ലേ​യും​ ​മി​ക​ച്ച​ ​മൂ​ന്നാ​മ​ത്തെ​ ​പ്ര​ക​ട​ന​മാ​ണ് ​നീ​ര​ജ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ത്.​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​സ്വീ​ഡ​നി​ൽ​ ​ന​ട​ന്ന​ ​ഡ​യ​മ​ണ്ട് ​ലീ​ഗി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ 89.94​ ​മീ​റ്ര​റാ​ണ് ​നീ​ര​ജി​ന്റെ​ ​ക​രി​യ​റി​ലെ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം.​ ​പു​തി​യ​ ​ദേ​ശീ​യ​ ​റെ​ക്കാ​ഡ് ​കൂ​ടി​യാ​ണ്.​ ​ആ​ൻ​ഡേ​ഴ്സ​ൺ​ ​പീ​റ്റേ​ഴ്സും​ ​(93.07​ ​മീ​റ്റ​ർ​)​​,​​​ ​യോ​ഗ്യ​താ​ ​റൗ​ണ്ടി​ൽ​ ​നാ​ലാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ചെ​ക്ക് ​താ​രം​ ​യാ​ക്കൂ​ബ് ​വാ​ഡെ​ൽ​ജും​ ​(90.88​ ​മീ​റ്റ​ർ​)​​​ ​ഈ​ ​സീ​സ​ണി​ൽ​ ​തൊ​ണ്ണൂ​റ് ​മീ​റ്റ​റി​ന് ​മു​ക​ളി​ൽ​ ​എ​റി​‌​ഞ്ഞ​വ​രാ​ണ്.​ ​നൂ​റ്റി​മു​പ്പ​തു​ ​കോ​ടി​ ​ജ​ന​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ ​കൈ​ക​ളി​ൽ​ ​ആ​വാ​ഹി​ച്ച് ​നീ​ര​ജ് ​പൊ​ൻ​വ​സ​ന്ത​മാ​കു​മെ​ന്ന് ​ത​ന്നെ​ ​ഓ​രോ​ ​ഇ​ന്ത്യ​യ്ക്കാ​ര​നും​ ​പ്ര​തീ​ക്ഷി​ക്കു​ന്നു.
നീ​ര​ജി​ന് ​ശേ​ഷം​ ​ജാ​വ​ലി​നി​ൽ​ ​രാ​ജ്യ​ത്തി​ന്റെ​ ​വാ​ഗ്ദാ​ന​മാ​യി​ ​ഉ​യ​ർ​ന്നു​വ​രു​ന്ന​ ​രോ​ഹി​ത് 80.42​ ​മീ​റ്ര​ർ​ ​എ​റി​ഞ്ഞാ​ണ് ​ത​ന്റെ​ ​ആ​ദ്യ​ ​ലോ​ക​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ത​ന്നെ​ ​ഫൈ​ന​ലു​റ​പ്പി​ച്ച​ത്.​ ​മൂ​ന്ന് ​മാ​സ​ത്തി​നി​ടെ​ ​നി​ര​വ​ധി​ ​ത​വ​ണ​ 80​ ​മീ​റ്ര​റി​ന് ​മു​ക​ളി​ൽ​ ​എ​റി​ഞ്ഞ​ ​ഈ​ ​ഉ​ത്ത​ർ​‌​പ്ര​ദേ​ശു​കാ​ര​ന്റെ​ ​ഏ​റ്റ​വു​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​ഇ​ന്റ​ർ​ ​സ്റ്റേ​റ്റ് ​സീ​നി​യ​ർ​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​പു​റ​ത്തെ​ടു​ത്ത​ 82.54​ ​മീ​റ്റ​റാ​ണ്.

ഫൈ​ന​ൽ​ ​രാ​വി​ലെ​
7.05​ ​മു​തൽ


ആ​ൾ​ ​ദ​ ​ബെ​സ്റ്റ് ​
എ​ൽ​ദോ​സ്

ച​രി​ത്രം​ ​കു​റി​ച്ച​ ​മ​ല​യാ​ളി​ ​താ​രം​ ​എ​ൽ​ദോ​സ് ​പോ​ൾ​ ​മ​ത്സ​രി​ക്കു​ന്ന​ ​പു​രു​ഷ​ൻ​മാ​രു​ടെ​ ​ട്രി​പ്പി​ൾ​ ​ജ​മ്പ് ​ഫൈ​ന​ൽ​ ​ഇ​ന്നു​ ​രാ​വി​ലെ​ 6.50​ ​മു​ത​ലാ​ണ്.​ 16.68​ ​മീ​റ്ര​ർ​ ​ചാ​ടി​യാ​ണ് ​കോ​ല​ഞ്ചേ​രി​ക്കാ​ര​ൻ​ ​എ​ൽ​ദോ​സ് ​ലോ​ക​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ട്രി​പ്പി​ൾ​ ​ജ​മ്പ് ​ഫൈ​ന​ലി​ൽ​ ​എ​ത്തു​ന്ന​ ​ആ​ദ്യ​ ​ഇ​ന്ത്യ​ൻ​ ​താ​ര​മാ​യ​ത്.​ ​ഫൈ​ന​ലി​ലേ​ക്ക് ​യോ​ഗ്യ​ത​ ​നേ​ടി​യ​ ​താ​ര​ങ്ങ​ളി​ൽ​ ​പ​ന്ത്ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ് ​എ​ൽ​ദോ​സ്.​ ​ഏ​പ്രി​ലി​ൽ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ക​പ്പി​ൽ​ 12.99​ ​മീ​റ്ര​‌​ർ​ ​ചാ​ടി​യ​താ​ണ് ​എ​ൽ​ദോ​സി​ന്റെ​ ​ഏ​റ്ര​വും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം.​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ആ​ദ്യ​ത്തെ​ ​പ്ര​ധാ​ന​ ​രാ​ജ്യ​ന്ത​ര​ ​മ​ത്സ​ര​ത്തി​ൽ​ ​ത​ന്നെ​ ​ഫൈ​ന​ലി​ലെ​ത്തി​യ​ ​എ​ൽ​ദോ​സ് ​ഇ​ന്ത്യ​യു​ടെ​ ​ഭാ​വി​ ​പ്ര​തീ​ക്ഷ​യാ​ണ്.

ഫൈ​ന​ൽ​ ​രാ​വി​ലെ​
6.30​ ​മു​തൽ


4​-400​ ​മീ​റ്റ​ർ​ ​റി​ലെ
പു​രു​ഷ​ൻ​മാ​രു​ടെ​ 4​-400​ ​മീ​റ്റ​ർ​ ​റി​ലേ​ ​ഹീ​റ്റ്സും​ ​ഇ​ന്നു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​സ​മ​യം​ ​രാ​വി​ലെ​ 6.10​നാ​ണ് ​മ​ത്സ​രം.​ ​മ​ല​യാ​ളി​ ​താ​ര​ങ്ങ​ളാ​യ​ ​നോ​ഹ്‌​ ​നി​ർ​മ​ൽ​ ​ടോം,​​​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ,​​​ ​മു​ഹ​മ്മ​ദ് ​അ​ന​സ്,​​​നാ​ഗാ​ന​ന്ദ​ൻ,​​​ ​രാ​ജേ​ഷ് ​ര​മേ​ഷ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ടീ​മാ​ണ് ​ഇ​ന്ത്യ​യ്ക്കാ​യി​ ​ട്രാ​ക്കി​ൽ​ ​ഇ​റ​ങ്ങു​ന്ന​ത്.