
പുതുപ്പാടി : കൈതപ്പൊയിൽ കരുണ കെയർ സെന്റർ മാനേജിംഗ് ഡയറക്ടറും പുതുപ്പാടി മെഡിക്കൽ എയ്ഡ് സർവീസ് സൊസൈറ്റി പ്രസിഡന്റും സാമൂഹിക-സാംസ്‌കാരിക-ആരോഗ്യ രംഗത്ത് 40 വർഷമായി പുതുപ്പാടിയിലെ നിറ സാന്നിദ്ധ്യവുമായ ഡോ.ശാന്താറാം (68) നിര്യാതനായി. അപകടത്തിൽ പരിക്കേറ്റ് ഏതാനും മാസമായി ചികിത്സയിലായിരുന്നു. പരേതനായ ഗോപാലന്റെയും മൈഥിലിയുടെയും മകനാണ്.
ഭാര്യ: ഡോ.പരിമള (കൈതപ്പൊയിൽ കരുണ കെയർ സെന്റർ). മക്കൾ: ഡോ.അപർണ (കണ്ണാടിപ്പൊയിൽ പനങ്ങാട് ഹെൽത്ത് സെന്റർ), ഡോ.ആരതി (ഹെൽത്ത് സെന്റർ കണ്ണൂർ), ഡോ.അശ്വതി (അനസ്‌തേഷ്യ)
മരുമക്കൾ: ഡോ.നിതിൻ കരൂൺ (അസ്ഥിരോഗ വിഭാഗം കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ.ദീപക് (അസ്ഥിരോഗ വിഭാഗം, കണ്ണൂർ ജില്ലാ ആശുപത്രി). പെരുമ്പള്ളി മുതൽ വീടുവരെ വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം കൈതപ്പൊയിൽ മദ്രസയിലെ പൊതുദർശനത്തിനുശേഷം കാരക്കുന്ന് പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.