earth-quake

അബുദാബി: ഇറാനിൽ വീണ്ടും ഭൂചലനം. കിഴക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനം യു എ ഇയിലും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. ശനിയാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. ദുബായ്, ഷാ‌ർജ, അജ്മാൻ എന്നിവടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നാശനഷ്ടങ്ങള്‍ ഉള്ളതായി ഇതുവരെ റിപ്പോർട്ടില്ല.