kk

കൊവിഡ് മഹാമാരിക്ക് ശേഷം മങ്കി പോക്സിനെയും ലോകാരോഗ്യം സംഘടന ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു കഴിഞ്ഞു. ലോകത്ത് പല രാജ്യങ്ങളിലും മങ്കി പോക്സ് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. ഇതുവരെ 72 രാജ്യങ്ങളിലാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്,​ 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ്.

അതേസമയം 95 ശതമാനം മങ്കി പോക്സോ കേസുകളും ലൈംഗിക ബന്ധത്തിലൂടെയാണ് പകരുന്നതെന്ന് സംശയിക്കുന്നതായി ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 16 രാജ്യങ്ങളിലായി 2022 ഏപ്രിൽ 27നും ജൂൺ 24നും ഇടയിലെ രോഗബാധ അടിസ്ഥാനമാക്കിയാണ് പഠനം പ്രസിദ്ധീകരിച്ചത്. ഇതിൽ 98 ശതമാനവും സ്വവർഗാനുരോഗികളോ ബൈസെക്ഷ്വലോ ആയ പുരുഷൻമാർ ആയിരുന്നു. ഇതിൽത്തന്നെ 41 ശതമാനം പേർക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നും കണ്ടെത്തി.

രോഗബാധിതരിൽ നിന്ന് ചുണങ്ങ്,​ ചൊറി,​ ശരീര സ്രവങ്ങൾ, എന്നിവയുമായി നേരിട്ടോ ചർമ്മം വഴിയോ ഉള്ള സമ്പർക്കം വഴി രോഗം പകരാമെന്ന് ഗവേഷകർ പറയുന്നു. ലൈംഗികതയിൽ സജീവമായ പ്രായപരിധിയിൽ വകുന്ന ചെറുപ്പക്കാർര്രും സ്വവർഗാനുരാഗികൾക്കും അപകടസ സാദ്ധ്യത കൂടുതലാണ്. രോഗം ബാധിച്ച ഒരാളുടെ ജനനേന്ദ്രിയത്തിൽ സ്പർശിക്കുന്നത് പോലും രോഗബാധയക്ക് കാരണമാകും. രോഗബാധിതരുമായി അകലം പാലിക്കുന്നതും അണുബാ ധയുള്ളവരുമായി ഏതെങ്കിലും തരത്തിലുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലതാണെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.