bino-george

തിരുവനന്തപുരം: കേരളത്തെ ഇത്തവണ സന്തോഷ് ട്രോഫി ചാമ്പ്യൻമാരാക്കിയ കോച്ച് ബിനോ ജോർജിനെ ഐ.എസ്.എൽ ടീമായ ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനായി നിയമിച്ചതായി റിപ്പോർട്ട്. ഡ്യൂറൻഡ് കപ്പിലും കൊൽക്കത്ത ഫുട്ബാൾ ലീഗ് പ്രീമിയർ ഡിവിഷനിലും കളിക്കുന്ന ഈസ്റ്റ് ബംഗാൾ ടീമിന്റെ പ്രധാന പരിശീലകൻ ബിനോ ആയിരിക്കും. ഐ.എസ്.എല്ലിൽ ടീമിന്റെ സഹപരിശീലകനായും അദ്ദേഹം ഉണ്ടാകും. ഈസ്റ്റ് ബംഗാൾ റിസർവ് ടീമിന്റെ ചുമതല ബിനോയ്ക്ക് ആയിരിക്കുമെന്നാണ് വിവരം.