sam-northeast

ലണ്ടൻ: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ 400 റൺസടച്ച് ഗ്ലാമോർഗൻ താരം സാം നോർത്ത് പുതിയ ചരിത്രം കുറിച്ചു. ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ ഗ്ലാമോർഗനായി കളത്തിലിറങ്ങിയ സാം പുറത്താകാതെ 450 പന്തിൽ 410 റൺസാണ് അടിച്ചെടുത്തത്. 45 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ടതാണ് സാമിന്റെ ക്വാഡ്രബിൾ ഇന്നിംഗ്സ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഒമ്പതാമത്തേയും കൗണ്ടി ചാമ്പ്യൻഷിപ്പിൽ മൂന്നാമത്തേയും വ്യക്തിഗത സ്കോറാണ് സാം നേടിയത്. സാമിന്റെ ബാറ്റിംഗിന്റെ പിൻബലത്തിൽ ഗ്ലാമോർഗൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 795 റൺസാണ്.