
തിരുവനന്തപുരം: കല്ലറ ഭരതന്നൂരിന് സമീപം രാമരശേരിയിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. നാട്ടുകാർ ചേർന്ന് പന്ത്രണ്ട് അടി നീളമുള്ള പാമ്പിനെ പിടികൂടുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിയ്ക്ക് ശേഷമാണ് സംഭവം.
രാമരശേരി ഏലായിലെ റോഡിലൂടെ സഞ്ചരിച്ച രണ്ടു വഴിയാത്രക്കാരാണ് റോഡിന് കുറുകേ പെരുമ്പാമ്പ് കിടക്കുന്നത് കണ്ടത്. പിന്നാലെ ഇവർ ഫോറസ്റ്റ് ഉദ്യാഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരിൽ രണ്ടുപേർ ചേർന്ന് പിടികൂടിയ പാമ്പിനെ ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. 15 കിലോ ഭാരമുള്ള ആൺപാമ്പിനെ ഉൾവനത്തിലേയ്ക്ക് തിരികെ വിടാനാണ് തീരുമാനം.