kerala-police-

കിളിമാനൂർ: വീടിന്റെ മതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത റെയിൽവേ ജീവനക്കാരനായ യുവാവിനെ പൊലീസുകാർ മർദ്ദിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ കിളിമാനൂർ ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപമാണ് സംഭവം. കിളിമാനൂർ ഇരട്ടച്ചിറ റീനാ ഭവനിൽ രജീഷ് നൽകിയ പരാതിയിൽ കിളിമാനൂർ പൊലീസ് കേസെടുത്തു.

നഗരൂരിൽ പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിനായി വാനിലെത്തിയ മൂന്ന് പൊലീസുകാരാണ് മർദ്ദിച്ചതെന്നാണ് ആരോപണം. പൊലീസുകാർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. രജീഷ് കേശവപുരം ആശുപത്രിയിൽ ചികിത്സ തേടി.