accident

ശ്രീകാര്യം: ബൈക്കപകടത്തെ തുടർന്ന് റോഡിൽ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനി മരിച്ചു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി പൗഡിക്കോണം സ്വദേശി കൃഷ്ണ ഹരിയാണ് (21) മരിച്ചത്.

ഇക്കഴിഞ്ഞ ബുധനാഴ്ച കാര്യവട്ടത്തിന് സമീപം അമ്പലത്തിൻകരയിലായിരുന്നു സംഭവം.

അന്ന് രാവിലെ കൃഷ്ണ ഹരി സുഹൃത്തിന്റെ ഡൂക്ക് ബൈക്കിൽ ശ്രീകാര്യത്ത് നിന്ന് കഴക്കൂട്ടത്തേയ്ക്ക് പോകവെ ബൈക്ക് തെന്നി വീണായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ കൃഷ്ണ ഹരി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സൗരവ് പരിക്കുകളോടെ ചികിത്സയിലാണ്.