2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. മലയാളികളുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയെയാണ് ഇത്തവണത്തെ മികച്ച നടിയായി തിരഞ്ഞെടുത്തത്. സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.

aparna-balamurali

'അങ്ങനെയൊരു വേദിയിൽ നമ്മുടെ പേര് വരികയെന്ന് പറഞ്ഞാൽ വല്ലാത്തൊരു എക്സ്പീരിയൻസാണ്. എങ്ങനെ അത് പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല. പൊള്ളാച്ചിയിലെ സെറ്റിൽവച്ചാണ് വിവരം അറിഞ്ഞത്. ഫ്രണ്ട്‌സൊക്കെ കോൺഫറൻസ് കോൾ ചെയ്യുകയായിരുന്നു അപ്പോൾ. അമ്മയേയും സുധാമാമിനെയും വിളിച്ചു.അപ്പോഴേക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനൊക്കെ മറുപടി കൊടുത്തു.

ടോവി ചേട്ടന്റെ മെസേജ് ഉണ്ടായിരുന്നു. ആസിഫിക്കയുടെ മിസ് കോൾ കണ്ടു. ആസിഫിക്കയെ ആണ് ആദ്യം തിരിച്ചുവിളിച്ചത്. മഞ്ജുചേച്ചി,നമിത ഒരുപാട് പേർ മെസേജ് അയക്കുകയും വിളിക്കുകയും ചെയ്തു. ഭയങ്കര സന്തോഷം തോന്നി."- അപർണ വ്യക്തമാക്കി.


സുരറൈ പോട്ര് സിനിമയുടെ ഷൂട്ടിംഗ് സമയത്തുണ്ടായ അനുഭവങ്ങളും നടി പങ്കുവച്ചു. അതേസമയം, മലയാളത്തിൽ താൻ അവതരിപ്പിച്ച കഥാപാത്രത്തിൽ മഹേഷിന്റെ പ്രതികാരമാണ് ഇഷ്ടപ്പെട്ടതെന്നും അപർണ പറയുന്നു.