raseeb

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അഞ്ചുവർഷത്തോളം ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കക്കൂത്ത് കിഴക്കേക്കര റസീബിനെതിരെയാണ് വിധി.

ഒൻപതും പതിനൊന്നും വയസ് പ്രായമുള്ള പെൺകുട്ടികളെ കമ്പികൊണ്ട് വരയുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. 2016 വരെയുള്ള കാലയളവിലാണ് കുട്ടികൾ പീഡനത്തിനിരയായത്. തടവിന് പുറമേ ഒരു കേസിന് 1,60,000 രൂപയും അടുത്ത കേസിൽ 1,20,000 രൂപയും പ്രതിക്കെതിരെ കോടതി ചുമത്തി.