
കയറിലൂടെ നദി മുറിച്ചുകടക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗോച്ച്പുര ഗ്രാമത്തിൽ നിന്നുള്ള കുട്ടിയാണ് സാഹസികമായി നദി മുറിച്ചുകടക്കുന്നത്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് ഗോച്ച്പുര ഗ്രാമം. നദിക്ക് കുറുകെ പാലമില്ലാത്തതുമൂലം കുട്ടികൾക്ക് സ്‌കൂളിൽ പോകണമെങ്കിൽ ഇത്തരത്തിൽ കയറിലൂടെ സാഹസികമായി നടക്കാതെ രക്ഷയില്ലെന്ന് നാട്ടുകാർ പറയുന്നു.
ഈ പ്രദേശത്ത് നിന്ന് കുട്ടികളുടെ സ്കൂളിലേക്ക് കുറച്ചധികം ദൂരമുണ്ട്. പ്രധാന റോഡിന്റെ അവസ്ഥ വളരെ മോശമാണ്. കൃത്യസമയത്ത് സ്കൂളിലെത്താനാണ് എളുപ്പവഴിയിലൂടെ പോകുന്നതെന്നാണ് കുട്ടികൾ പറയുന്നത്.
People crossing the river with the help of rope risk their lives in #Guna, #MadhyaPradesh #Trending #Viralvideo #India pic.twitter.com/PiIWrfoMdH
— IndiaObservers (@IndiaObservers) July 22, 2022