സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒന്നിച്ചെത്തുന്ന സിനിമയാണ് പാപ്പൻ. ജോഷി ചിത്രം ഈ മാസം 29നാണ് തീയേറ്ററുകളിലെത്തുന്നത്. സെറ്റിൽ ഒരു നടൻ എന്ന നിലയിലുള്ള പരിഗണന മാത്രമേ ഗോകുലിന് നൽകിയിട്ടുള്ളൂവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ.

suresh-gopi

'ഒരു നടനെന്ന നിലക്ക് എന്റെയടുത്ത് അഭിനയിക്കാൻ വന്നിരിക്കുന്നുവെന്ന പരിഗണന മാത്രമേ ഞാൻ ഗോകുലിന് നൽകിയിട്ടുള്ളൂ. മൊത്തത്തിൽ അവൻ എല്ലാ നാട്ടുകാരോടും പറഞ്ഞുവച്ചിരിക്കുന്നത് എനിക്ക് അച്ഛനോട് ഒരു റെസ്‌പക്ടബിൽ ഡിസ്റ്റൻസാണ്, ഭയങ്കര പേടിയാണെന്നൊക്കെയാണ്. അതുകൊണ്ട് ഞാനങ്ങ് തീരുമാനിച്ചു, ആ ലൊക്കേഷനിലുള്ള നാട്ടുകാരുടെ മുന്നിലെങ്കിലും അങ്ങനെയായിരിക്കണമെന്ന്.

വളരെ ഇൻഡിപെൻഡന്റായിട്ടുള്ള പെർഫോർമറായിരുന്നു, ഗോകുൽ അവന്റെ ഭാഗം കൃത്യമായി ചെയ്തിട്ടുള്ളത്. ജോഷിയേട്ടനൊക്കെ കുറച്ച് കരുണ കൂടുതൽ കാണിച്ചോയെന്ന് എനിക്ക് സംശയമുണ്ട്. പലപ്പോഴും എനിക്ക് അസൂയയും തോന്നിയിട്ടുണ്ട്. ആരംഭ കാലത്ത് ജോഷിയേട്ടന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ എന്നെയൊക്കെ ഫയർ ചെയ്ത് ഇല്ലാതാക്കുമായിരുന്നു. ഡൽഹിയിൽവച്ച് സെറ്റിൽ നിന്നൊക്കെ ഇറങ്ങിയോടിയിട്ടുണ്ട്. ഡയലോഗ് മുറിഞ്ഞ് പോകുന്നതിനും ടേക്ക് കൂടുന്നതിനുമൊക്കെ. പക്ഷേ ആ ഒരു ശാഠ്യക്കാരനെ ഞാൻ ഗോകുലിന്റെയോ മറ്റ് പല താരങ്ങളുടെയും മുന്നിൽ കണ്ടില്ലെന്നത് അസൂയ ഉണ്ടാക്കുന്നു.'- സുരേഷ് ഗോപി പറഞ്ഞു.