kk

കൊവി‌ഡ് വ്യാപനത്തിന് ശേഷം നിരവധിയാളുകൾ ശ്വസനസംബന്ധമായി സങ്കീർണമായ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ശ്വാസകോശ ആരോഗ്യം വർദ്ധിപ്പിക്കുകയാണ് പരിഹാരം. ശ്വസനവ്യായാമങ്ങൾ പരിശീലിക്കുന്നത് ശ്വാസകോശത്തെ ശക്തിപ്പെടുത്തും. ഇങ്ങനെ മതിയായ അളവിൽ ഓക്സിജൻ ലഭിക്കുന്നതിലൂടെ ആന്തരിക അവയവങ്ങളുടെ ആരോഗ്യവും ഉറപ്പാക്കാം .

ആന്റിഓക്സിഡന്റുകൾ, പ്രോട്ടീൻ, ഫോളേറ്റ്, എന്നിവയടങ്ങിയ ആഹാരം കഴിക്കുന്നത് ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാം. ഒപ്പം ദോഷകരമായ വിഷവസ്തുക്കളെ നീക്കി ശ്വാസകോശം ശുദ്ധീകരിക്കാനും കഴിയും. പതിവായി വ്യായാമം ചെയ്യുന്നത് ശ്വാസകോശശേഷി വർദ്ധിപ്പിക്കും. ശ്വാസതടസ്സം, ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന വേദന, തലകറക്കം, സ്ഥിരമായ ചുമ എന്നിവ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങളാവാം. ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ നിർബന്ധമായും ഡോക്‌ടറെ കാണണം .