shooting

മനില : ഫിലിപ്പീൻസിലെ കെയ്സോൺ നഗരത്തിലെ അറ്റെനിയോ ഡി മനില യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങിനിടെ നടന്ന വെടിവയ്പിൽ മൂന്ന് മരണം. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 2.55 ഓടെയാണ് സംഭവം.

വെടിവയ്പ് നടത്തിയ ആളെ പൊലീസ് പിടികൂടി. തെക്കൻ പ്രവിശ്യയായ ബാസിലനിലെ മുൻ മേയർ റോസ് ഫുരിഗെയും മരിച്ചവരിൽ ഉൾപ്പെടുന്നു. ബിരുദം നേടിയവരിൽ റോസിന്റെ മകളുണ്ടായിരുന്നു. മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

റോസിന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റും യൂണിവേഴ്സിറ്റിയിലെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ് മരിച്ച മറ്റ് രണ്ട് പേർ. റോസിനെ ലക്ഷ്യമിട്ട് നടത്തിയ വെടിവയ്പാണിതെന്ന് കരുതുന്നു. രാജ്യത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസും ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നതാണ്.