african-swine-flu

മാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതയിൽ വയനാട്. പന്നികളെ കൊന്നൊടുക്കാൻ ഫാം ഉടമകൾ സമ്മതിച്ചെന്നും, നടപടികൾ ഉടൻ ആരംഭിക്കുമെന്നും സബ് കളക്ടർ ആർ ശ്രീലക്ഷ്മി അറിയിച്ചു.

മൃഗ സംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനാണ് പന്നികളെ കൊല്ലാനുള്ള ചുമതല. രക്തം പുറത്തുവരാത്ത രീതിയില്‍ ഷോക്കേല്‍പിച്ചായിരിക്കും കൊല്ലുക. നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സബ്‌കളക്ടർ വ്യക്തമാക്കി.

മാനന്തവാടിയിലെ ഫാമിൽ കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് പരിശോധനയ്ക്കായി സാമ്പിൾ ഭോപ്പാലിലേക്ക് അയക്കുകയായിരുന്നു.