3

കോഴിക്കോട്: കോൺഗ്രസിലിപ്പോൾ ഗ്രൂപ്പുമാറി വ്യക്തികളുടെ വീതംവയ്പാണ് നടക്കുന്നതെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ എം.പി പറഞ്ഞു. ഇത്രയും കാലം ഗ്രൂപ്പുകളായിരുന്നു പ്രശ്‌നം. ഇപ്പോഴത് വ്യക്തികളിലേക്ക് ചുരുങ്ങുകയാണ്. കെ.പി.സി.സി ചിന്തൻ ശിബിരത്തിലെ ചർച്ചകളും തീരുമാനങ്ങളും അത്തരം നിലപാടുകളിൽ നിന്ന് പാർട്ടിക്ക് മാറാനുള്ള സാഹചര്യം സ‌ൃഷ്ടിക്കുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. വിട്ടുപോയകക്ഷികളെ യു.ഡി.എഫിലേക്ക് തിരിച്ചെത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഏതെങ്കിലും വ്യക്തികൾക്ക് താത്പര്യമില്ലാത്തതിന്റെ പേരിൽ തിരിച്ചുവരവുകൾ ഇല്ലാതാവരുതെന്നും മുരളീധരൻ പറഞ്ഞു.