
റായ്‌പൂർ: റോഡിൽ നിന്നും കിട്ടിയ ബാഗിലെ 45 ലക്ഷം രൂപ പൊലീസ് സ്‌റ്റേഷനിലേൽപ്പിച്ച് മാതൃകയായി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. ഛത്തീസ്‌ഗഡിലെ നവറായ്‌പൂരിലാണ് സംഭവം. ട്രാഫിക് കോൺസ്‌റ്റബിളായ നിലംബർ സിൻഹയ്‌ക്ക് റോഡരികിൽ നിന്നും ഒരു ബാഗ് കിട്ടി. ഇതിൽ 2000,500 നോട്ടുകളുടെ കെട്ടായിരുന്നു. ആകെ 45 ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്.
ഉടനെ തന്റെ ഉയർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ച നിലംബർ അവരുടെ നിർദ്ദേശപ്രകാരം മനാ പൊലീസ് സ്‌റ്റേഷനിലെത്തി ബാഗ് പൊലീസിനെ ഏൽപ്പിച്ചു. പണം സുരക്ഷിതമായി പൊലീസിൽ എത്തിച്ച നിലംബർ സിൻഹയ്‌ക്ക് പ്രത്യേക പാരിതോഷികം നൽകുമെന്ന് അഡിഷണൽ പൊലീസ് സൂപ്രണ്ട് സുഖാനന്ദൻ റാത്തോഡ് അറിയിച്ചു. ബാഗിന്റെ ഉടമസ്ഥനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
रायपुर पुलिस में यातायात आरक्षक नीलाम्बर सिन्हा को ड्यूटी के दौरान रोड में 45,00,000 रुपये के नोट मिले जिसे उन्होंने थाने में जमा कर दिया. pic.twitter.com/YSitLNvLUc— Awanish Sharan (@AwanishSharan) July 23, 2022