
ചെന്നൈ: ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന്റെ 78-ാം ജന്മദിനാഘോഷം ചെന്നൈ ഗിണ്ടിയിലെ പാർക്ക് ഹയാദ് ഹോട്ടലിൽ നടന്നു. മുൻവർഷങ്ങളിൽ ശ്രീഗോകുലം ജീവനക്കാരുടെയും കുട്ടികളുടെയും കലാപരിപാടികൾ ഉൾപ്പെടെ വിപുലമായാണ് ഗോകുലം ഗോപാലന്റെ പിറന്നാൾ 'സ്‌റ്റാഫ് ഡേ" ആയി ആഘോഷിച്ചിരുന്നത്.
കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ലളിതമായ ചടങ്ങുകളോടെയാണ് ആഘോഷം. കേക്ക് മുറിച്ചശേഷം ഗോകുലം ഗോപാലൻ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും നന്ദി പറഞ്ഞു. ഗോകുലം ഗോപാലന്റെ മകനും ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്‌ടറുമായ ബൈജു ഗോപാലൻ, മരുമകനും വൈസ് ചെയർമാനുമായ വി.സി.പ്രവീൺ തുടങ്ങി കുടുംബാംഗങ്ങളും സുഹൃത്തുകളും അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു.
ക്യാപ്ഷൻ: ശ്രീഗോകുലം ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലൻ ചെന്നൈയിൽ നടന്ന ജന്മദിനാഘോഷ വേളയിൽ കേക്ക് മുറിക്കുന്നു