astro

2022 ജൂലൈ 25 1197 കർക്കടകം 9 തിങ്കളാഴ്ച. (ദിവസം പൂർണ്ണമായും മകയിരം നക്ഷത്രം)

അശ്വതി: പ്രണയ ബന്ധങ്ങൾ നിരാശയിൽ കലാശിക്കും, കരാർ ജോലികളിൽ ധന നഷ്ടത്തിന് സാധ്യത, തൊഴിൽ പരമായും, ധനപരമായും, കുടുംബ പരമായും സമയം മോശമാണ്, ആരോഗ്യപ്രശ്നങ്ങൾ പ്രയാസമുണ്ടാക്കും, പുതിയ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ സമയമല്ല, അപഖ്യാതിയ്ക്കു സാധ്യത. പണം കടം കൊടുക്കരുത്, ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം.


ഭരണി: അർഹിക്കുന്ന സ്ഥാനം ലഭിക്കാതെ വിഷമിക്കും, ശത്രു ശല്യം ഉണ്ടാകും, വ്യാപാരികൾക്ക് സമയം മോശം, പരീക്ഷയിൽ പരാജയം, യാത്രാവേളകളിൽ സാധനങ്ങളും ധനവും നഷ്ടപ്പെടും, പൂർവ്വീകസ്വത്തിൽ ചില പ്രതിസന്ധികൾ ഉണ്ടാകും, സ്ത്രീകൾക്ക് അഗ്നി സംബന്ധമായ അപകടങ്ങൾ, ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സൂക്ഷിക്കണം, കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികൾ വർദ്ധിക്കും.

കാർത്തിക: കുടുംബത്തിൽ മനസ്സമാധാന കുറവുണ്ടാകും, അപവാദങ്ങൾക്ക് സാധ്യത, മനസ്സാക്ഷിക്കു വിപരീതമായി പ്രവർത്തിക്കും, ധനപരമായ കാര്യങ്ങളിൽ നിന്നും ഇന്നേ ദിവസം കഴിവതും അകന്നു നിൽക്കുക, തൊഴിൽ സംബന്ധമായ ക്ലേശങ്ങൾ വർദ്ധിക്കാനിടയുണ്ട്.

രോഹിണി: വിചാരിച്ച കാര്യങ്ങൾക്ക് തടസ്സം വരുന്ന ദിനം, കുടുംബത്തിൽ മനസമാധാനക്കുറവും സന്തോഷം ഇല്ലാത്ത അവസ്ഥയും സംജാതമാകും, ശാരീരികമായും മാനസികമായും ശക്തി കുറയും, കൂട്ടുകെട്ടുമൂലം ദോഷാനുഭവങ്ങൾ, വസ്തുപരമായ കാര്യങ്ങൾക്ക് നിയമോപദേശം തേടേണ്ടതാണ്.

മകയിരം: ആരോഗ്യപരമായ കാര്യങ്ങൾ മോശമായിത്തന്നെ തുടരും, കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ തടസവും അതുമൂലം മനസ്സിന് പിരിമുറുക്കവും ഉണ്ടാകും, താന്ത്രിക കാര്യങ്ങൾക്ക് ധനം ചിലവഴിക്കും, രോഗനിർണയ ആവശ്യങ്ങൾക്കും, സന്താനങ്ങൾക്കുമായി ആശുപത്രിയിൽ കയറി ഇറങ്ങും.

തിരുവാതിര: കുടുംബത്തിലെ വസ്തുക്കൾ കൈവിടാതെ സൂക്ഷിക്കുക, മെച്ചപ്പെടും, ഇഷ്ടമല്ലാത്ത തൊഴിൽ ചെയ്യേണ്ടിവരും, വിഷയാസക്തി മൂലം പ്രയാസങ്ങൾ ഉണ്ടാകും, അന്യരുടെ പൊള്ളയായ വാഗ്ദാനങ്ങളിൽ പൂർണ്ണ വിശ്വാസം അർപ്പിക്കരുത്, അടുത്ത ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും,സ്ത്രീകൾ മൂലം മാനഹാനിയുണ്ടാകും.

പുണർതം: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും, കീഴ് ജീവനക്കാരെ ശാസിക്കേണ്ടി വരും, കച്ചവടത്തിൽ വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, കൂട്ട് പ്രവർത്തനങ്ങൾ ഒഴിവാക്കുക.

പൂയം: തൊഴിൽ മേഖലയിൽ മേന്മ, എതിർക്കുന്നവരെ കീഴ്‌പ്പെടുത്തും, ഏറ്റെടുത്ത സംഗതികൾ ഉത്തരവാദിത്തത്തോടെ ചെയ്തു തീർക്കാൻ സാധിക്കും, സുന്ദര വസ്തുക്കളോടും ആഡംബരത്തിനോടും താൽപ്പര്യം കൂടും, ജനപ്രീതിയും അംഗീകാരവും നേടിയെടുക്കാൻ മിടുക്ക് ഉണ്ടായിരിക്കും, മുൻകാല സുഹൃത്തുകളെ കണ്ടുമുട്ടും.

ആയില്യം: ശത്രുക്കൾ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം ആയിരിക്കും, പ്രണയ കാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകും, എതിർലിംഗ ത്തിലുള്ളവരോട് താൽപര്യം കൂടും, സ്ത്രീകൾ മുഖേന സന്തോഷം ലഭിക്കാൻ സാധ്യതയുണ്ട്, ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും.

മകം: സർക്കാർ തലത്തിൽ നിന്നും നേട്ടങ്ങൾ കൈവരിക്കും, കൗതുക വസ്തുക്കൾ കൈവശം വന്നുചേരും, നല്ല ആരോഗ്യം ഉണ്ടാകും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകൾ കിട്ടും, ഭാഗ്യം അനുകൂലമായി നിൽക്കുന്നു, ജന്മദിനാഘോഷ പരിപാടികളിൽ ധനം ചിലവാക്കും, കലയുമായി ചേർന്ന് നിന്ന് പ്രവത്തിക്കുന്നവർക്ക് ദിവസം അനുകൂലം.

പൂരം: ആത്മീയ പരിപാടികളിൽ പങ്കെടുക്കും, വഴിപാടുകൾക്കും ഔഷധങ്ങൾക്കും ഗൃഹ അലങ്കാര സാമഗ്രികൾക്കുമായി നല്ല തുക ചിലവഴിക്കും, സ്ത്രീകൾ മുഖേനെ നേട്ടങ്ങൾ ഉണ്ടാകും, മാതൃ ഗുണവും സഹായവും ലഭിക്കും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യ നില തൃപ്തികരം.

ഉത്രം: അംഗീകാരവും സ്ഥാനമാനങ്ങളും ലഭിക്കും, കുടുംബപരമായി നല്ല സമയം, ശത്രുക്കളുമായി രമ്യതയിലാകും, അധികാരികളുടെ പ്രോത്സാഹനവും മറ്റും ലഭിക്കും, മാതാപിതാക്കൾക്ക് ആരോഗ്യ കാര്യത്തിൽ പരോഗതിയുണ്ടാകും, സ്‌നേഹ ബന്ധങ്ങൾക്ക് തുടക്കം കുറിക്കും, അനുകൂലമായ രീതിയിൽ ജോലിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

അത്തം: കൂട്ടുകാർ മുഖേന സുഖാനുഭവങ്ങൾ, തൊഴിൽ വിജയം നേടും, ദാമ്പത്യ വിഷയങ്ങളിൽ പൊതുവേ സുഖവും സംതൃപ്തിയും അനുഭവപ്പെടും, പലവിധത്തിലും ഉള്ള പുരോഗതിയുണ്ടാകും, സ്ത്രീകൾ അവരുടെ പ്രവൃത്തികൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, വിദേശ വാസം ഗുണം ചെയ്യും.

ചിത്തിര: സ്വന്തം പ്രയത്നത്തിനു യോജിച്ച അംഗീകാരം കിട്ടില്ല, ആരോഗ്യ പരിപാലനത്തിന് ധനം ചിലവാകും, ഉദ്ദേശിക്കുന്ന രീതിയിൽ ഒന്നും കാര്യങ്ങൾ നടക്കാത്തതിനാൽ നിരാശാബോധം ഉണ്ടാകാം, മുതിർന്നവർ പറയുന്നത് വകവയ്ക്കാതെ പ്രവർത്തി ക്കുന്നത് കാരണം നഷ്ടമോ അപകടമോ സംഭവിക്കാം, അന്യരുടെ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.

ചോതി:വിജയിക്കുമെന്ന് പ്രതീക്ഷ വച്ചു ചെയ്ത പലതും നഷ്ടത്തിൽ കലാശിക്കും, പൊതു രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അലസതയും മടിയും കൂടും, ധനത്തിന് ബുദ്ധിമുട്ടേണ്ടി വരും, പ്രതിയോഗികൾ കൂടും, അപ്രതീക്ഷിതമായി കുടുംബ കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, രഹസ്യ ഇടപാടുകൾ കാരണം മനോദുഃഖം.

വിശാഖം: ആരോഗ്യപരമായി അസ്വസ്ഥതകൾ,തൊഴിൽ രംഗത്ത് തെറ്റിദ്ധാരണകൾ വന്നുഭവിക്കും, കൂട്ടുകാരുടെ നിർബന്ധങ്ങൾക്ക് വഴങ്ങി അബദ്ധത്തിൽ ചെന്ന് ചാടരുത്, അമിതമായ ധനചിലവ് പ്രതീക്ഷിക്കാം, വിജയത്തിനായി വളരെയേറെ ശ്രമം ആവശ്യമായി വരും, സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി പലരും അടുത്തുകൂടി ചതിക്കാൻ നോക്കും.

അനിഴം: കുടുംബത്തിൽ കലഹം ഉണ്ടാകും, കള്ളങ്ങൾ പറയേണ്ടുന്ന അവസ്ഥ വന്നു ചേരും, സർക്കാർ ജോലിയിലിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകൾ, കാര്യങ്ങൾ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങൾ എടുക്കണം, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, സ്ത്രീകളെ വിശ്വസിക്കരുത്, ദുർവാശി മൂലം ദുരിതങ്ങൾ വർദ്ധിക്കും.

കേട്ട:സ്ഥാനമാറ്റം,താഴ്ത്തപ്പെടൽ എന്നിവ അനുഭവത്തിൽ വരും, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചിലവും ഉണ്ടാകും, യാത്രയിൽ അസ്വസ്ഥതകൾ, കർമ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, യാത്രകൾ മാറ്റി വയ്ക്കുക, ഔഷധ സേവ വേണ്ടിവരും, കർമ്മ മേഖലയിൽ തിക്താനുഭവങ്ങൾ, പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കണം.

മൂലം:അംഗീകാരവും വിജയവും, സന്താനങ്ങൾ മൂലം സന്തോഷംകിട്ടും, ആകർഷകമായി സംസാരിക്കും, കലാമത്സരങ്ങളിൽ വിജയം, അകന്നുകഴിഞ്ഞിരുന്നവർ അടുത്ത് വരും, ഉദ്യോഗത്തിൽ നിന്നും കൂടിയ വരുമാനം ലഭിക്കും,സ്വന്തം പ്രവർത്തികൾ വിജയത്തിലെത്തും, അനുകൂലമായ വിവാഹ ബന്ധം കിട്ടും.

പൂരാടം: വിനോദ യാത്ര ചെയ്യാൻ യോഗം, വിവാഹകാര്യങ്ങളിൽ തീരുമാനം, ഉല്ലാസയാത്ര നടത്തും, മറ്റുള്ളവരെ സഹായിക്കാൻ താൽപര്യം കാണിക്കും, മാതാവിന് രോഗശാന്തിയുണ്ടാകും, പ്രണയസാഫല്യം ഉണ്ടാകും, കൂർമ്മ ബുദ്ധി കാണിക്കും, ബിസിനസിൽ നേട്ടങ്ങൾക്ക് സാദ്ധ്യത കാണുന്നു, പുതിയ നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിക്കും.

ഉത്രാടം:കലാരംഗത്തുള്ളവർക്ക് നേട്ടം, ഉന്നത സ്ഥാനലബ്ധി, ധനപരമായി നല്ല സമയം, സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, സാമ്പത്തീകമായി നേട്ടം, സുഹൃത്തുക്കൾ വർദ്ധിക്കും, തൊഴിൽ മേന്മ, പേരും പെരുമയും ഉണ്ടാകും, ആനുകൂല്ല്യങ്ങൾ ലഭിക്കും, സ്ത്രീകൾ മൂലം അംഗീകാരം ലഭിക്കും.

തിരുവോണം: ശത്രുക്കൾ ഒഴിഞ്ഞപോകും, ദാമ്പത്യം സന്തോഷപ്രദം ആയിരിക്കും, പ്രണയ കാര്യങ്ങളിൽ കുടുബത്തിൽ നിന്നും അനുകൂല തീരുമാനം, ആചാര മര്യാദകൾ പാലിക്കാൻ ശ്രദ്ധിക്കണം, പൊതു ജനാനുകൂല്യം ലഭിക്കും, അധികാരികളുടെ പ്രീതി സമ്പാദിക്കും, പങ്കാളിയുടെ സ്‌നേഹവും പരിചരണവും ഉറപ്പാക്കും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നിൽക്കും.

അവിട്ടം: പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും ഉണ്ടാകും, ഭൂമിലാഭം, കൃഷിയിലൂടെ നേട്ടം, സാമ്പത്തീക പ്രശ്നങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കും, ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, കുടുംബത്തിൽ ഐശ്വര്യവും സമാധാനവും, ആകർഷകമായി സംസാരിക്കുന്നതിനാൽ വലിയ നേട്ടങ്ങൾ ലഭിക്കും.

ചതയം: യാത്രകളിൽ നിന്നും ഗുണാനുഭങ്ങൾ, ധനാഗമനത്തിനു അനുകൂലമായ സാഹചര്യം, ഈശ്വരാധീനം വർദ്ധിപ്പിക്കാൻ സാധിക്കും, സംഗീതം സിനിമാ, തുടങ്ങിയ കലകളോട് താല്പര്യം കൂടും, ആഗ്രഹസാഫല്യം നേടും, ആഡംബര വസ്തുക്കൾ പങ്കാളിക്ക് സമ്മാനിക്കും, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാ നുഭവങ്ങൾക്ക് ശമനം കിട്ടും.

പൂരുരുട്ടാതി: പാർട്ടികളിൽ പ്രവർത്തിക്കുന്നവർക്ക് ജയം, പഠന കാര്യങ്ങളിൽ ജയം, ഗാംഭീരം പ്രകടിപ്പിക്കും, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർഥമായ സഹകരണം പ്രതീക്ഷിക്കാം, കുടുംബ സുഖം ലഭിക്കും, ചിന്താശേഷിയോടുകൂടി പ്രവർത്തിക്കുന്നതിനാൽ പരാജയം വിജയം ആക്കി മാറ്റും, സ്ത്രീകൾ ഭർത്താവിന്റെയുംസന്താനത്തിന്റെയും കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.

ഉത്തൃട്ടാതി:കുടുംബ ജീവിതത്തിൽ ഊഷ്മളത വർദ്ധിക്കും, പ്രണയ ബന്ധത്തിൽ വിജയം, ബാങ്ക്, ഇൻഷുറൻസ്, റിയൽ എസ്‌റ്റേറ്റ് മേഖല, സ്വർണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയിൽ പ്രവർത്തിക്കുന്നവർക്ക് ദിവസം അനുകൂലം, ഊർജ്ജസ്വലതയുണ്ടാകും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാകും.

രേവതി:വിദേശത്ത് ജോലിയുള്ളവർക്ക് മെച്ചപെട്ട ആനുകൂല്യം ലഭിക്കും, കലാകാരന്മാർക്കും കായിക പ്രതിഭകൾക്കും പ്രശസ്തിയും ധനവരവും ഉണ്ടാകും,
സ്ത്രീ വിഷയവും അത്തരത്തിലുള്ള ഇടപെടലുകളും ഒഴിവാക്കണം.രേഖകളിൽ ഒപ്പുവയ്ക്കമ്പോൾ സൂഷ്മതയോടെ കൈകാര്യം ചെയ്യണം, ചെയ്തപോയ തെറ്റുകുറ്റങ്ങളിൽ മനസ്താപവും പശ്ചാത്താപവും ഉണ്ടാകും.