ss
ദുബായ് യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാർ,​കൺവീനർ സാജൻ സത്യ എന്നിവരോടൊപ്പം ഭരണസമിതി അംഗങ്ങളും വനിതാവിംഗ്,യൂത്ത് വിംഗ് പ്രതിനിധികളും

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ദുബായ് യൂണിയന്റെ നേതൃത്വത്തിൽ 168-ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷവും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ദുബായ് യൂണിയൻ വൈസ് ചെയർമാൻ ശിവദാസൻ പൂവാറിന്റെ അദ്ധ്യക്ഷതയിൽ കരാമ എസ്.എൻ.ജി ഹാളിൽ ചേർന്ന യോഗത്തിൽ ദുബായ് യൂണിയൻ കൺവീനർ സാജൻ സത്യ സ്വാഗതവും ഫിനാൻസ് കൺവീനർ ഷാജി രാഘവൻ നന്ദിയും പറഞ്ഞു.വിവിധ ശാഖകളിലെ ഭരണസമിതി അംഗങ്ങളും വനിതാവിംഗ്,യൂത്ത് വിംഗ് പ്രതിനിധികളും പങ്കെടുത്തു.