kk

തിരുവനന്തപുരം : സി.പി.എ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെ.കെ.രമയ്‌ക്കെതിരായ പരാമ‌ർശത്തിൽ എം.എം.മണിയെ വിമർശിച്ച സി.പി.ഐ ദേശീയ നേതാവ് ആനിരാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതായിരുന്നില്ലെന്ന് കാനം പറഞ്ഞു.

ആനി രാജയെ സംരക്ഷിക്കേണ്ട ബാദ്ധ്യത സംസ്ഥാന നേതൃത്വത്തിനില്ല ആനി രാജയുടെ പ്രതികരണം . പാർട്ടി നിലപാടിന് ചേർന്നതല്ല. സംസ്ഥാന ഘടകവുമായി ആലോചിച്ചു വേണമായിരുന്നു പ്രതികരണം. ചർച്ച ചെയ്യാതെ ഉന്നയിച്ച വിമർശനത്തിൽ പ്രതികരിക്കേണ്ടതില്ല. ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യണമെന്ന് ദേശീയ എക്‌സിക്യുട്ടീവിന് കത്ത് നൽകിയിട്ടുണ്ടെന്നും കാനം പറഞ്ഞു,​

ആനിരാജയെ അധിക്ഷേപിച്ച എം.എം. മണിയുടെ നടപടിയെ സി.പി.എ സംസ്ഥാന നേതൃത്വം പ്രതിരോധിച്ചില്ലെന്ന് സമ്മേളത്തിൽ പ്രതിനിധികൾ വിമർശനമുയർത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് കാനം നൽകിയത്.