kk

വ്യത്യസ്തമായ രുചികളും പാചകരീതികളും അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. നിരവധി പ്രേക്ഷകരാണ് ഫിറോസിന്റെ വീഡിയോകൾക്കുള്ളത്. ചിലപ്പോഴൊക്കെ വിവാദങ്ങളിലും ചെന്ന് വീഴാറുണ്ട് ഇദ്ദേഹം. മയിലിനെ കറിവയ്ക്കുമെന്ന് പ്രഖ്യാപിച്ചത് വൻവിവാദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ആരാധകരെ ഞെട്ടിച്ചിരിക്കുകയാൻ് ഫിറോസ് പുതിയ വീഡിയോയിലൂടെ. അനാക്കോണ്ട ഇനത്തിൽപ്പെട്ട പാമ്പിനെ ഗ്രിൽ ചെയ്യുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. സംഭവം ഇന്ത്യയിൽ വച്ചല്ല. അങ്ങ് ഇന്തോനേഷ്യിയിൽ വച്ചാണ് 35 കിലോ ഭാരം വരുന്ന അനാക്കോണ്ടയെ ഫിറോസും സംഘവും കനലിൽ ചുട്ടെടുത്തത്.

പാമ്പിന്റെ തൊലിയുരിക്കുന്നത് മുതൽ ഗ്രിൽ സ്‌പെഷ്യൽ മസാല തയ്യാറാക്കി മാരിനേറ്റ് ചെയ്യുന്നതും കരിയുപയോഗിച്ച് ചുട്ടെടുക്കുന്നതുമെല്ലാം വീഡിയോയിൽ ഉണ്ട്. തയ്യാറാക്കിയ വിഭവം ഫിറോസ് ഒഴികെ മറ്റെല്ലാവരും രുചിച്ച് നോക്കുന്നത്.

നിയമവിരുദ്ധമായതിനാൽ ഇന്ത്യയിൽ പാമ്പുകളെ ഇത്തരത്തിൽ പാകം ചെയ്യാൻ സാധിക്കില്ല. ഇതിനെക്കുറിച്ചും വീഡിയോയിൽ ഫിറോസ് വ്യക്തമാക്കിയിട്ടുണ്ട്.