
ന്യൂഡൽഹി: മങ്കിപോക്സ് ജാഗ്രതയിൽ രാജ്യം. പരിശോധനയ്ക്കയച്ച കൂടുതൽ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും. കുവൈത്തിൽ നിന്ന് ഹൈദരാബാദിലെത്തിയ നാൽപതുകാരന്റെയും ഡൽഹിയിൽ മങ്കിപോക്സ് സ്ഥിരീകരിച്ച മുപ്പത്തിയൊന്നുകാരനുമായി സമ്പർക്കത്തിൽ വന്നവരുടെയും പരിശോധനാഫലവും ഇന്ന് കിട്ടിയേക്കും.
രാജ്യത്ത് നിലവിൽ നാല് പേർക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. വിദേശ യാത്രാ പശ്ചാത്തലമില്ലാത്ത പടിഞ്ഞാറൻ ഡൽഹി സ്വദേശിയായ യുവാവിനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. യുവാവ് വിദേശത്തുനിന്ന് എത്തിയ ആരെങ്കിലുമായി സമ്പർക്കം പുലർത്തിയിരുന്നോ എന്നതടക്കം പരിശോധിക്കുന്നുണ്ട്. ബാക്കി മൂന്ന് രോഗികളും കേരളത്തിൽ നിന്നുള്ലവരാണ്.
ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഡൽഹിയിലെ എൽ എൻ ജി പി ആശുപത്രിയിൽ മങ്കിപോക്സ് വാർഡ് സജ്ജമാക്കിയിട്ടുണ്ട്. ഇന്നലെ കേന്ദ്രം അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.