axar

ട്രിനിനാഡ്: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. 312 റൺസ് വിജയ ലക്ഷ്യം രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 35 പന്തിൽ 64 റൺസ് നേടിയ അക്സർ പട്ടേൽ ആണ് കളിയിലെ താരം. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലാണ്.

സ്‌കോര്‍: ഇന്ത്യ-312/8 (49.4 ഓവര്‍), വിന്‍ഡീസ്-311/6 (50 ഓവര്‍). 35 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്സറുമടക്കം 64 റണ്‍സാണ് അക്സര്‍ പട്ടേല്‍ നേടിയത്. അക്‌സര്‍ പട്ടേലിന് പുറമേ ശ്രേയസ് അയ്യർ (71 പന്തില്‍ 63 റണ്‍സ്) മലയാളി താരം സഞ്ജു സാംസൺ (51 പന്തില്‍ 54 റണ്‍സ്) എന്നിവരും തിളങ്ങി.

312 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ധവാനും ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും 79 റണ്‍സിനിടെ മടങ്ങിയതോടെ പ്രതിരോധത്തിലായി. തുടർന്ന് ശ്രേയസ് അയ്യര്‍-സഞ്ജു സഖ്യമാണ് ഇന്ത്യയെ പതിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്