death

കണ്ണൂർ: ആർ എസ് എസ് പ്രവർത്തകൻ മരിച്ചു. കണ്ണൂർ പിണറായി പാനുണ്ടയിൽ ജിംനേഷ് ആണ് മരിച്ചത്. കുഴഞ്ഞുവീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ മരിച്ചത് സി പി എം പ്രവർത്തകരുടെ മർദനം മൂലമാണെന്ന് ആർ എസ് എസ് ആരോപിച്ചു.


ഇന്നലെ പിണറായിയിൽ സി പി എം- ആർ എസ് എസ് സംഘർഷമുണ്ടായിരുന്നു. മർദനമേറ്റവർക്ക് ആശുപത്രിയിൽ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.