akshay-kumar

ബോളിവുഡിൽ നിന്നും ഏറ്റവും ഉയർന്ന നികുതി നൽകുന്ന താരമാണ് അക്ഷയ് കുമാർ. ജൂലായ് 24-ന് നടന്ന ചടങ്ങിൽ അക്ഷയ് കുമാറിന് സർക്കാരിന്റെ ഏറ്റവും ഉയർന്ന നികുതിദായക അവാർഡ് നൽകി ആദരിക്കുകയും ചെയ്‌തു.

രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്ന ബോളിവുഡ് താരം അക്ഷയ് കുമാർ ആണെങ്കിൽ തമിഴ്‌നാട്ടിൽ അത് സൂപ്പർസ്റ്റാർ രജനീകാന്താണ്. ചെന്നൈയിൽ വച്ചുനടന്ന ആദായനികുതി ദിനാഘോഷത്തിൽ രജനീകാന്തിനേയും ആദരിച്ചു.

akshay-rajini

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നികുതിദായകർക്ക് പാരിതോഷികം നൽകി ആദരിച്ചു. രജനീകാന്തിന് വേണ്ടി അദ്ദേഹത്തിന് വേണ്ടി മകളും സംവിധായികയുമായ ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങി. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് വളരെയധികം നന്ദിയെന്ന് ഫോട്ടോകൾ പങ്കിട്ടുകൊണ്ട് ഐശ്വര്യ കുറിച്ചു.

ശിവ സംവിധാനം ചെയ്‌ത 'അണ്ണാത്തെ'യിലാണ് രജനികാന്ത് അവസാനമായി അഭിനയിച്ചത്. നെൽസൺ ദിലീപ്‌ കുമാറിന്റെ 'ജയിലർ' എന്ന ചിത്രമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. വർഷങ്ങളായി തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ കൂടിയാണ് രജനികാന്ത്.

View this post on Instagram

A post shared by Aishwaryaa Rajinikanth (@aishwaryarajini)