snake

കാട്ടിൽ നിന്നും പുലി ഇറങ്ങി നാട്ടുകാർക്ക് ഉപദ്രവമായി എന്നത് നമ്മൾ ഇടയ്ക്കിടെ കേൾക്കുന്ന വാർത്തയാണ്. എന്നാൽ പുലിയ്ക്ക് പകരം പാമ്പുകളിറങ്ങിയാലോ? എവിടെ നിന്ന് വരുന്നു എന്നുപോലും അറിയാതെ ഒരു ഗ്രാമത്തിലെ മുഴുവൻ ജനങ്ങളെയും ഭീതിയിലാഴ്ത്തുകയാണ് അവ.

ബിഹാറിലെ കതിഹാർ ജില്ലയിലെ ജനങ്ങളെയാണ് പാമ്പുകൾ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്നത്. പാമ്പുകടിയേറ്റ് കഴിഞ്ഞയാഴ്ച അഞ്ച് വയസുകാരി മരിച്ചതോടെ നാടിന് തന്നെ ശാപമായ പാമ്പുകൾ എവിടെ നിന്ന് വരുന്നു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലായി നാട്ടുകാർ. ഇതിനായി കൂട്ടമായി ഇവർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പാമ്പാട്ടിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ നിന്നും ഉഗ്രവിഷമുള്ള 40 പാമ്പുകളെ കണ്ടെത്തുകയായിരുന്നു. ഇത്രയധികം പാമ്പുകളെ ഒന്നിച്ചുകണ്ട ഞെട്ടലിലാണ് നാട്ടുകാർ. പാമ്പുകളെയെല്ലാം പിടികൂടി വന്യജീവി വകുപ്പിന് കൈമാറിയിരിക്കുകയാണ്.