kids-

അച്ഛനും പെൺമക്കളും തമ്മിലുള്ള സ്‌നേഹത്തിന് എപ്പോഴും നിർവചിക്കാനാകാത്ത വിധം ഭംഗിയുണ്ട്. അത് മക്കൾ മുതിർന്നാലും ചെറുപ്പമായാലുമെല്ലാം ആ സ്നേഹത്തിന് ഒരു പ്രത്യേകതയുണ്ടാകും. മുംബയിൽ നിന്നും അത്തരത്തിലുള്ള മനോഹരമായ കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

ലോക്കൽ ട്രെയിനിനകത്ത് നിന്നുള്ള ഒരച്ഛന്റെയും മകളുടെയും സ്നേഹക്കാഴ്ചകളാണ് വീഡിയോയിൽ പകർത്തിയിരിക്കുന്നത്. സാക്ഷി മെഹ്റോ‌ത്ര എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകൾക്ക് കഴിക്കാൻ നൽകിയ പഴത്തിന്റെ ഓരോ ചെറിയ കഷ്‌‌ണങ്ങൾ അവൾ അച്ഛന്റെ വായിലേക്കും വച്ചു കൊടുക്കുകയാണ്.

തല മൊട്ടയടിച്ച് വളരെ ക്യൂട്ട് ലുക്കിലാണ് മകളെ വീഡിയോയിൽ കാണുന്നത്. എന്തായാലും അച്ഛനോടുള്ള കുഞ്ഞിന്റെ സ്നേഹം ഈ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകും. ഒരു ദിവസത്തെ മനോഹരമാക്കാൻ ഇതിലും മികച്ച കാഴ്‌ചകളില്ലെന്നാണ് വീഡിയോ കണ്ടവരെല്ലാം പറയുന്നത്.

View this post on Instagram

A post shared by Sakshi Mehrotra (@sankisakshi)