manicure

മനോഹരമായ മുഖവും മുടിയുമൊക്കെ ഉണ്ടായിട്ടും കൈകൾക്ക് വൃത്തിയില്ലെങ്കിൽ അതൊരു അഭംഗി തന്നെയാണ്. കൈയും നഖവുമൊക്കെ തിളങ്ങാൻ ബ്യൂട്ടീപാർലറുകളിൽ പോയി മാനിക്യൂർ ചെയ്യുന്ന നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്.

എന്നാൽ കുറച്ചൊന്ന് മെനക്കെട്ടാൽ പോക്കറ്റ് കാലിയാകാതെ, വീട്ടിലിരുന്നുകൊണ്ട് മാനിക്യൂർ ചെയ്യാം. ചെറുനാരങ്ങയും, ഉപ്പും, ഷാംപുവുമുൾപ്പടെ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് മാനിക്യൂർ ചെയ്യാൻ ആവശ്യമുള്ളത്.

നെയിൽപോളിഷ് റിമൂവർ ഉപയോഗിച്ച് നീക്കം ചെയ്യണം. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഷാംപുവും, കുറച്ച് ചെറുനാരങ്ങനീരും ചേർക്കുക. ശേഷം കുറച്ച് സമയം കൈ വെള്ളത്തിൽ മുക്കിവയ്ക്കുക. തുടർന്ന് ഒരു ബ്രഷ് ഉപയോഗിച്ച് നഖത്തിലെ അഴുക്കുകൾ കളയാം. ഫിംഗർ ട്രിമ്മർ ഉപയോഗിച്ച് നഖത്തിന് ആകൃതി നൽകാം. ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ച് ആവശ്യമില്ലാത്ത നഖചർമം നീക്കം ചെയ്യാം. ശേഷം നല്ല ക്വാളിറ്റിയുള്ള നെയിൽപോളിഷ് ഇടാം.