bishop

കൊച്ചി: ഏകീകൃത കുർബാനയിൽ വത്തിക്കാന്റെയും സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിന് സീറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെതിരെ നടപടി.

രാജി വയ്‌ക്കാനാണ് വത്തിക്കാൻ ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ 19ന് സിറോ മലബാർ സഭയിലെ മുപ്പത്തിയഞ്ച് രൂപതകളിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന നടപ്പാക്കാത്തത്.

ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് വത്തിക്കാൻ ന്യൂൺ ഷോ ആർച്ച് ബിഷപ്പ് ലിയോപോൾജോ ജിറേല്ലി രാജിക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ബിഷപ്പിനെതിരായ നടപടി അംഗീകരിക്കില്ലെന്നാണ് ഒരു വിഭാഗം വൈദികരുടെ നിലപാട്. ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കണം എന്ന് ചർച്ച ചെയ്യാൻ ബിഷപ്പ് ഹൗസിൽ ഇന്ന് പ്രതിഷേധ യോഗം ചേരും.