rapido

ഒഴിവുസമയങ്ങളിൽ ഇഷ്‌ടപ്പെട്ട വിനോദങ്ങളിൽ ആളുകൾ ഏർപ്പെടുന്നത് സാധാരണ സംഭവമാണ്. ചിലർ കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ മറ്റു ചിലർ സുഹൃത്തുക്കളോടൊപ്പമാകും സമയം ചിലവഴിക്കുക. ഇപ്പോഴിതാ ഒഴിവുസമയങ്ങൾ വേറിട്ട രീതിയിൽ ചിലവഴിക്കുകയാണ് ഒരു ബംഗളൂരു സ്വദേശി.

മെെെക്രോസോഫ്‌റ്റിലെ എഞ്ചിനീയറായ ഇയാൾ ഒഴിവുസമയങ്ങളിൽ റാപ്പിഡോ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്. ഇതിന് പിന്നിലെ കാരണമാണ് രസകരം. ഒഴിവുവേളകളിൽ ആളുകളോട് സംസാരിക്കാനായിട്ടാണ് ഈ ബംഗളൂരു സ്വദേശി റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യുന്നത്.

നിഖിൽ സേത്ത് എന്നയാളാണ് ട്വിറ്ററിലൂടെ ഈ ഡ്രെെവറെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്. നിരവധിയാളുകളാണ് പോസ്റ്റിന് ലെെക്കുകളും ഷെയറുകളുമായി എത്തുന്നത്.

My Rapido Driver today was an SDET at Microsoft & he told me that he drives just to talk to people and as a hobby on weekends. @peakbengaluru

— Nikhil Seth (@NikhilSSeth) July 24, 2022