jimnesh

കണ്ണൂർ: പിണറായി പാനുണ്ടയിൽ ആർ എസ് എസ് പ്രവർത്തകൻ ജിംനേഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മറ്റ് സംശയങ്ങളൊന്നുമില്ലെന്നും ‌ഡോക്ടർ മൊഴി നൽകിയതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.

പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാനുണ്ടയിൽ സിപിഎം - ബിജെപി സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി പ്രവർത്തകനായ സഹോദരനെ പരിചരിക്കാനെത്തിയതായിരുന്നു ജിംനേഷ്. പാനുണ്ടയിൽ കൊടി തോരണങ്ങൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. എന്നാൽ സംഭവസ്ഥലത്ത് വച്ച് ജിംനേഷിനും മർദനമേറ്റുവെന്നായിരുന്നു ബി ജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ ആരോപണം.